ഒരു ഫെബ്രുവരി ദിവസം
പഴയ ചില പോസ്റ്റുകൾ വായിക്കുകയായിരുന്നു.
പണ്ടത്തെ ഒരു ആൽബം പാട്ടുണ്ട് - '' നിറഞ്ഞ മിഴിയും..തളർന്ന മൊഴിയും..'' പണ്ടെന്നു പറഞ്ഞാൽ പണ്ട് പണ്ട് ...2000-ത്തിലോ മറ്റോ ആയിരിക്കണം... 24 വർഷം...അതോ അതിനും മുന്നെയോ...........എന്താണല്ലേ!
കാലം. സേതു. അങ്ങനെ എം. ടി.യേയും കാലം വിളിച്ചു.
ഇനി നമ്മൾ ചിലരൊക്കെ ബാക്കി.
ഞാൻ എഴുതാൻ വന്നത് വെള്ളിയാഴ്ചയെപ്പറ്റിയാണ്. വെള്ളിയാണ് പണ്ടേ എൻ്റെ ഇഷ്ട
ദിവസം. അതെഴുതാനാണ് വന്നത്. എഴുതി. ഇനി എന്ത് ?
നാളെകഴിഞ്ഞ് എറണാകുളത്തപ്പൻ്റെ ആറാട്ട്.
ഈ ''നിറഞ്ഞ മിഴിയും..'' വരികൾ ഗിരീഷ് പുത്തഞ്ചേരിയാണ്. എത്രയോ പാട്ടുകൾ ഗിരീഷ്...എന്തൊരു എഴുത്ത്. ഗിരീഷ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ടോ, കവിതകൾ അല്ലാതെ ...ഞാൻ വായിച്ചിട്ടില്ല.
വായന മരിച്ചു. ഞാൻ മരിക്കാതെ മരിക്കുന്നു.
Comments
Post a Comment