Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

Subtext

Subtext എന്ന വാക്ക് ആദ്യം കേട്ടപ്പോൾതൊട്ട് എനിക്ക് വലിയ ഇഷ്ടമാണ്. 

യൂട്യൂബിൽ ഞാൻ കാണാറുള്ള ഒരു പയ്യനുണ്ട്       Plant Aura ചാനൽ സ്രഷ്ടാവ് ബാസിത്. അവൻ്റെ മുറി നിറയെ ചെടികളാണ്. അവൻ ചെടികൾക്കിടയിലാണ് ഉറങ്ങുന്നതുവരെ! ചെടികളെ എടുത്ത് ഒരു കുഞ്ഞിനെപ്പോലെ താലോലിക്കുക ആളുടെ ഒരു പ്രധാന പരിപാടിയാണ്. ചിലനേരം ആളുടെ പൂച്ചയേയും താലോലിക്കും. അതുംകഴിഞ്ഞാൽ കളിമൺ ശില്പങ്ങൾ നിർമ്മിക്കും. ശേഷം അടുത്തുള്ള കുളത്തിൽപ്പോയി താളിയൊക്കെ തേച്ചു മുങ്ങിക്കുളിക്കും.

അതുപോലെ ഒരു പയ്യനാണ്        ഗാസ് ഓക്‌ലി. അവൻ, ലണ്ടൻ നഗരത്തിലെ കേമപ്പെട്ട ഷെഫ് ജോലി വിട്ടെറിഞ്ഞ്... വെയ്ൽസിലെ ഏതോ ഉൾഗ്രാമത്തിൽ  പച്ചക്കറികൃഷി ചെയ്തും, ഇടക്കിടെ ഉൾക്കാടുകളിൽ കാട്ടുകൂൺ തിരഞ്ഞും കഴിയുന്നു! ഇവൻ vegan ആണ് - അതുകൊണ്ടുതന്നെ വലിയ കഷ്ടപ്പാടുപിടിച്ച പണിയാണ് തീറ്റ ഉണ്ടാക്കൽ. പക്ഷേ ആൾക്ക് വല്ല്യ സന്തോഷമാണ് ഈ കഷ്ടപ്പാടൊക്കെ. പല വിളവെടുപ്പിനിടെയും കണ്ടിട്ടുള്ളതെങ്കിലും.. ആദ്യമായി കാണുന്നഭാവത്തിൽ അവൻ ഓരോ തക്കാളിപ്പഴത്തെയും ഓമനിക്കും         ''എനിക്കു വിശ്വസിക്കാനാവുന്നില്ല, ഈ തക്കാളി ഞാൻ വളർത്തിയെടുത്തെന്ന്...this is sensational...ആ കളർ നോക്കൂ..'' ഇങ്ങനെപറഞ്ഞ്.. വീണ്ടും മണത്തുനോക്കി, നമ്മളെയും വിസ്മയത്തോടെ കാണിച്ചുതരും.

കുഞ്ഞുന്നാളിലെ എൻ്റെ ഒരു കളി            പ്രത്യേകതരം കല്ലുകൾ തോട്ടിൽ നിന്ന് പെറുക്കിക്കൊണ്ടുവന്ന് അത് മുറ്റത്തൊരിടത്ത്‌ കുഴിച്ചിട്ട്‌, ഞാൻതന്നെ പുരാവസ്തുഗവേഷണം നടത്തി കണ്ടെത്തി എന്നമട്ടിൽ, അവ കുഴിച്ചെടുക്കുന്നതായിരുന്നു. കുഴിച്ചിട്ട സ്ഥലം മാറിപ്പോകാതിരിക്കാൻ അതിനു മുകളിലൊരു നിലംതെങ്ങും വയ്ക്കും. കുഴിച്ചെടുത്ത ശേഷം, മുന്നിൽ പലരും ഉണ്ടെന്ന് സങ്കല്പിച്ച് ഈ കല്ലുകളുടെ കാലപ്പഴക്കം, ആ കാലഘട്ടത്തിൻ്റെ സവിശേഷതകൾ എന്നിങ്ങനെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വിവരണം നടത്തലായിരുന്നു ജോലി.

Sometimes I feel, subtext feeds off of collective unconscious. അതൊരു തരം collective longing നമുക്കുണ്ടാക്കുന്നു. അത് എന്നെയും നിങ്ങളെയും അവരെയും ഒരേ ബിന്ദുവിലേയ്ക്ക് കൊണ്ടുപോകുന്നു. ഓക്‌ലി തൻ്റെ തോട്ടത്തിലെ പഴുത്ത തക്കാളിപ്പഴങ്ങൾ കണ്ട നിമിഷത്തെ, 'feeling animalistic' എന്നാണ് വിവരിച്ചത്.  ഭൂതകാലത്തെ തേടലല്ലാതെ മറ്റെന്താണ് ഒരു മനുഷ്യൻ്റെ പരമമായ തേടൽ.
 

Comments

Popular Posts