Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

പെൻഡുലമാട്ടം

Monotone എന്നതിന് ഏകതാനമായത് എന്നല്ലേ മലയാളം? നിശ്ചയം.

ഹരോൾഡ് ബ്ലൂം അങ്ങനെയാണ് സംസാരിക്കുക...എന്നാൽ വലിയ വലിയ അറിവുകളാകും പങ്കുവയ്ക്കുക. ബാംഗ്ലൂരിൽ, എൻ്റെ ഇൻസ്റ്റിട്യൂട്ടിൽ, ഒരു പ്രൊഫസർ അനിൽകുമാർ... കൈകാര്യവിഷയം പൊളിറ്റിക്കൽ തിയറി. തണുത്ത ശബ്ദത്തിൽ ഇദ്ദേഹം വിവരിക്കുന്ന തത്വങ്ങൾ മെനക്കെട്ട് കേട്ടുവെങ്കിൽ.. എങ്കിൽ അതിനൊരു 2-3 text വായിച്ച ഫലമാണ്. എന്നിട്ടും, മിക്കവാറുംപേർ ആ ക്ലാസ്സിൽ ഉറങ്ങുകയായിരുന്നു. ഡിഗ്രിക്ക് എൻ്റെ ക്ലാസ്സിലെ മികച്ച വായനക്കാരികളിൽ ഒരാൾ, T. വ്യതിരിക്തമായ ചിന്തകൾ ആയിരുന്നു, T.-യുടേത്. എന്നാൽ, അവൾക്കും ഈ ഏകതാനത ഒരു ശാപമായിരുന്നു. 

ഒരു മനുഷ്യന് ഒരു ശബ്ദമോ, പല ശബ്ദമോ? ഒരു മനുഷ്യന് പല മുഖം എന്നപോലെ. ഏകതാനത ചിലപ്പോളൊക്കെ ഒരു തിരഞ്ഞെടുപ്പ് ആകുന്നു. ഒരു മതം മാത്രം പിൻതുടരുന്ന മനുഷ്യരെപ്പോലെ. ഒരു ശബ്ദം. ഒരു ജാതി. ഒരു മതം. ഒരു ദൈവം. The Monotoned Monotheist. 

ചിലർക്ക്.. അതിപ്പോൾ എന്തുതന്നെയും - ജീവിതമോ/മരണമോ - രണ്ടും ഒരു വരിയിൽ എഴുതാൻ കഴിയും. ഏകതാനമായ ജീവിതം, ഏകതാനമായ മരണം. ഒരു പെൻഡുലമാട്ടം മാത്രം. 

          

Modulate എന്നതിന് സ്വരക്രമീകരണം എന്നാണോ മലയാളം? നിശ്ചയമില്ല.

കർണാടക സംഗീതത്തിൽ 'നിരവൽ' എന്നൊരു ഏർപ്പാടുണ്ട്      ഒരേ വരിതന്നെ, പല ആവർത്തി, പല വ്യതിയാനം നൽകി പാടുന്നതാണ്. ദാസേട്ടൻ 'വാതാപി ഗണപതിം..' പാടുമ്പോൾ ചില വരികളെ 50-നും മേലെ തവണയാണ് ആവർത്തിക്കുക..ആ വരി മാത്രം ഏതാണ്ട് 15 മിനിറ്റോളം. 

Singam 1-ൽ ഒരു നീണ്ട ഷോട്ടിൽ, ''സിങ്കത്തെ ഫോട്ടോലെ പാത്തിരുപ്പേ, സിനിമാലെ പാത്തിരുപ്പേ, ടിവിയിലേ പാത്തിരുപ്പേ.. ഗംഭീരമാ കാടുല നടന്ന് പാത്തിറുക്കിയ? വെറിത്തനമാ തനിയാ നിന്ന് വേട്ടൈ ആടി പാത്തിറുക്കിയ? ഓങ്ങി അടിച്ചാ 100 ടൺ വെയിറ്റ്ടാ !...പാക്കിറിയാ..പാക്കിറിയാ!?'' എന്ന് സൂര്യ ഗർജ്ജിക്കുമ്പോളും ഈ 'നിരവൽ' തന്നെ. 

മനുഷ്യർ ചിലരിങ്ങനെയും       അവർ സ്വരം മാറ്റി, ആടിയാടി, പെൻഡുലക്ലോക്കിനും പുറത്തേക്ക്, ക്ഷീരപഥത്തിൻ്റെ പെർസ്യൂസ് ഭുജത്തിലേക്ക് തെറിക്കും. പല ഭ്രമണപഥങ്ങളിൽ മാറിമാറി ചരിക്കും, പതിവുകൾക്കു സ്‌ഥാനമില്ലാതെ പല ദേവന്മാരെ പൂജിക്കും. എല്ലാവരിൽനിന്നും വരം വാങ്ങും. വീനസ് ദേവത അവർക്കു സ്നേഹം വരമായി കൊടുക്കും. അഥീനയോട് അറിവ് ചോദിക്കും,  തന്നില്ലെങ്കിൽ പിണങ്ങിപ്പോയി സരസ്വതിയോടു ചോദിക്കും. ചോദിക്കാതെതന്നെ സരസ്വതി അവർക്കൽപ്പം സംഗീതവും കൊടുത്തേക്കാമെന്ന് വെയ്ക്കും..അവർ ചേർന്ന് 'ഹരിമുരളീരവം..' പാടും. പാവം അഥീന ലേശം കുശുമ്പോടെ നോക്കിനിൽക്കും.

ഇതൊന്നുമറിയാതെ ഭൂമിയിലെ പെൻഡുലം ആടിക്കൊണ്ടിരിക്കും.
 

Comments

Popular Posts