Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

Wormhole

നമുക്കൊക്കെ ഒരു പ്രായമെത്തുമ്പോൾ പഴയ നമ്മളെ miss ചെയ്യാറുണ്ടോ? എനിക്കെപ്പോളും miss ചെയ്യും. Missing എന്നതിന് മലയാളം വാക്കെന്താണ്? ആവോ...കാണപ്പെടായ്ക ആണോ? 

കാണപ്പെടായ്കയും കാണാതാകലും തമ്മിൽ വ്യത്യാസമുണ്ട്. പഴയ എന്നെ കണ്ടെത്തിത്തരുന്നവർക്ക്‌ മികച്ച പാരിതോഷികം!!

തെലുഗു നടൻ ഗോപിചന്ദിനെ എനിക്ക് ഇഷ്ടാണ്...ഇയാളുടെ പടങ്ങളെല്ലാം ഹിറ്റ് ഒന്നും ആകാറില്ലെങ്കിലും ഞാൻ മിക്കവാറും തന്നെ കാണാൻ ശ്രമിക്കും. അങ്ങനെ ചില actors ഉണ്ടല്ലോ      no matter what, we watch them out of some unexplained love. അങ്ങനെയുള്ള മറ്റൊരാളാണ് വിശാൽ.  വിശാലിൻ്റെയും സിനിമകൾ ഇതുപോലെ ഞാൻ കാണാറുണ്ട്. പ്രത്യേകിച്ച് പ്രതീക്ഷകളില്ലാതെ ഒരു സിനിമ കാണുന്നതിന് മറ്റൊരു feeling ആണ്. ഇപ്പോൾ അങ്ങനെയാരും കാണില്ലെന്ന് തോന്നുന്നു. പണ്ട് ഈ റിവ്യൂസ് ഇല്ലാതിരുന്ന സമയം, എല്ലാ സിനിമയും ഇങ്ങനെയാണ്‌ തിയേറ്ററിൽ കാണുക. ചിലതൊക്കെ പ്രതീക്ഷിക്കാതെ മികച്ചത്, ചിലവ മോശം.

കാഴ്ചയ്ക്കും, എഴുത്തിനും എത്രയോ മാറ്റങ്ങൾ വന്നിരിക്കുന്നു. കാണാതാകൽ.

I think we all are occasionally trying to touch this past timeline of ours, just occasionally, when we fall into that wormhole of feelings. Cooper is me. Brand is me. Almost, just almost touching. But not.

Comments

Popular Posts