Irrelevant to the point of extinction

Warrior pose 
Cat camel pose
Happy baby pose
Eagle arms pose
Downward facing dog pose

ഇങ്ങനെ രസമുള്ള പേരുകൾ യോഗാസനങ്ങൾക്ക് ഇടണമെന്ന് പണ്ടുള്ളവർക്ക് തോന്നിയത് നന്നായി. എനിക്കേറ്റവും ഇഷ്ടം warrior pose ആണ്. നമ്മൾ ഒരു കുങ് ഫൂ warrior ആണെന്നൊക്കെ ഒരു തോന്നൽ വരും, ഈ പോസിൽ നിൽക്കുമ്പോൾ. അതുപറഞ്ഞാൽ, കുങ് ഫൂ പാണ്ട ഓർമ്മ വരും, Master Shifu.വിനെയും. കൊച്ചിയിൽ ഇന്നും ഏറ്റവും affordable ആയ മോമോസ് തരുന്നത്      Shifu's Momos തന്നെ...

പണ്ടത്തെ മനോരമ കലണ്ടറിനു പരസ്യം, തിലകൻ വെറുതേ ഒരു ചാരുകസേരയിലിരുന്ന്      'കലണ്ടർ മനോരമ തന്നെ'      എന്ന് പറയുന്നതായിരുന്നു. അതിനൊരു പകിട്ടുണ്ട്. 

പകിട്ടെന്നു പറഞ്ഞാൽ അതുപോലൊരു പകിട്ടായിരുന്നു പഴയ സുരേഷ് ഗോപിയ്ക്ക്. സായ്‌വർ തിരുമേനി എന്നൊരു സിനിമയിൽ സുരേഷ് ഗോപി ഇൻട്രൊഡക്ഷൻ സീനിൽ തന്നെ ഒരു മദയാനയെ വെറുതെ കണ്ണിൽനോക്കി മെരുക്കും! അതൊക്കെ ഒരു കാലം! ആ സിനിമയൊക്കെ കൈരളിയിൽ എത്ര ആവർത്തി കണ്ടിരിക്കുന്നു. അതിലെ വില്ലൻ മനോജ് കെ ജയൻ ആയിരുന്നു        മിത്രൻ. ജഗതിയും അതിലൊരു പ്രധാന വേഷത്തിലുണ്ട്. ജഗതി, ആനയെ മെരുക്കേണ്ടതെങ്ങനെ എന്ന് മാതംഗലീല വെച്ച് (!) തങ്ങളുടെ ആനക്കൊട്ടിലിലെ പാപ്പാന്മാർക്കു പറഞ്ഞുകൊടുക്കുന്ന രംഗമുണ്ട്. അതിനോട് ചേർന്നുപോകുന്ന ഒന്നാണ് മാടമ്പിള്ളിയിൽ പെയിൻ്റ് അടിക്കാനേല്പിച്ചത് എന്തായെന്ന് അന്വേഷിക്കാൻ ചെല്ലുന്ന ഇന്നസെൻ്റ്           ''ദേ..ഈ ഭിത്തിയേലൊക്കെ ആ കുമ്മായവിട്ട് നാലേ നാലു വലി വലിച്ചേക്കുക... രാഘവാ, കൽക്കട്ടയിൽ നിന്ന് ശാരദാമ്മയൊക്കെ ഏതു നിമിഷവും കേറിവരാം, അപ്പോഴും നീ നിൻ്റെയീ കോലുവായിട്ടു ഇവിടെ നിക്കാൻ തന്നെയാണോ ഭാവം...'' എന്ന് നമ്മളാരും കാണാത്ത രാഘവനോട് ഒരു സ്ട്രെച്ച് മോണോലോഗ്. 

ഞാൻ പുതിയ സിനിമകൾ കാണുമ്പോൾ ഓർക്കും, ഇതുപോലെ കുറേ നേരത്തേയ്ക്ക് ഡയലോഗ് പറഞ്ഞുമാത്രം കാണികളുടെ ഒരു attention പിടിച്ചുവെയ്ക്കാൻ എന്താണ് പുതിയ അഭിനേതാക്കൾക്ക് കഴിയാത്തതെന്ന്...അതായത് പലരുകൂടിയാണ് ഒരു scene control ചെയ്യുന്നത്. മുൻപത് നിർബന്ധമില്ല. ഒരാൾതന്നെ വേണമെങ്കിൽ സമൂഹഗാനം പാടും.

അതോ... ആനകളും, പാപ്പാന്മാരും, പഴയ തറവാടും, അതിനു കുമ്മായമടിക്കലും         ഇല്ലാതാകുംവിധം irrelevant ആയിട്ടാണോ.. ആവോ! 
Irrelevant to the point of extinction. അതിലിനി സിനിമയുടെ genre അനുസരിച്ചൊന്നും മാറ്റമില്ല. വളരെ, വളരെപ്പെട്ടന്ന് കഥയെ മുന്നോട്ടോടിക്കാൻ പറ്റാത്ത ഒന്നിനും ഇന്നത്തെ സിനിമയിൽ സ്‌ഥാനമില്ല. 

ഈയിടെ ശരൺ വേണുഗോപാലിൻ്റെ ആദ്യ ചിത്രം 'നാരായണീൻ്റെ മൂന്നാണ്മക്കൾ' ഇറങ്ങി. A subtle, intentionally restrained movie. പുതിയ ഭാഷ്യത്തിൽ, 'lag'. ശരൺ ഒരു ഇൻ്റർവ്യൂവിൽ പറയുന്നുണ്ടായി, ഈ സിനിമ ഇങ്ങനെ എഴുതാനുള്ള ധൈര്യം ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നതാണ്..ഇപ്പോൾ സിനിമയിൽവന്ന് പലതിനോടും adapt ആയിക്കഴിഞ്ഞസ്‌ഥിതിക്ക്‌ ഇനി ആ ധൈര്യം ഉണ്ടാകുമോ എന്നറിയില്ല, എന്ന്. ഇതേ theme-ൽ ഒരു സിനിമ ഹോളിവുഡിലും ഇറങ്ങി, എലിസബത്ത് ഓൾസൻ നടിച്ച 'His Three Daughters'. National Board of Review, കഴിഞ്ഞ വർഷത്തെ മികച്ച 10 സ്വതന്ത്ര സിനിമകളുടെ ഗണത്തിൽപ്പെടുത്തി ഈ സിനിമ.

നാരായണീൻ്റെ 3 ആണ്മക്കൾക്ക്, അയാളുടെ 3 പെണ്മക്കൾക്കു കിട്ടിയ ഭാഗ്യം കിട്ടാണ്ടുപോയി. Unlucky fellows. 

Comments

Popular Posts