Pain
അറിവെന്നാൽ വേദനയാണ്. Pain. കലയെന്നാൽ വേദനയാണ്. Pain.
''Oh my, oh my, have you seen the weather
The sweet September rain
Rain on me like no other
Until I drown, until I drown..''
വായിക്കാനായി എടുത്തിരിക്കുന്നത് മധുപാലിൻ്റെ 'എൻ്റെ പെൺനോട്ടങ്ങൾ' ആണ്. വായിക്കാൻ തുടങ്ങിയിട്ടില്ല...മധുപാൽ എന്നെ നോക്കി അവിടെയിരിക്കുന്നു. കുറച്ചു ദിവസം മുന്നേ മുഹമ്മദ് അബ്ബാസും ഇതേപോലെ എന്നെ നോക്കിയിരുന്നു. പക്ഷെ ഞാൻ കൂട്ടാക്കിയില്ല. മധുപാലിന് ഭാഗ്യമുണ്ടോയെന്നറിയാം...
മധുപാലിനെ എൻ്റെ generation ആദ്യം ഓർക്കുക, 'കാശ്മീരം' ഓർമ്മിച്ചാണ്. കാശ്മീരം ഞങ്ങളൊക്കെ ഒരുപാടാവർത്തി കണ്ടിരിക്കുന്നു. സത്യത്തിൽ ഈ ബ്ലാക്ക് ക്യാറ്റ്‌സ് എന്തെന്നൊക്കെ നമ്മൾക്ക് ആദ്യം പിടികിട്ടുന്നത് ഈ സിനിമയിലാണ്. മധുപാൽ വെറുമൊരു നടൻ മാത്രമല്ല, നല്ലൊരു ചെറുകഥാ എഴുത്തുകാരനാണെന്നും, ചലച്ചിത്രമേഖലയിൽത്തന്നെ ഒരുപാടു പ്രഗത്ഭരുടെ കൂടെ പ്രവർത്തിച്ചുവെന്നൊക്കെ മുതിർന്നപ്പോളാണ് ഞാൻ അറിഞ്ഞത് നമ്മൾ അറിയാതെ പോകുന്ന എത്രയെത്ര വേഷങ്ങളാണ് ഓരോ മനുഷ്യനും കെട്ടിയാടുന്നത്.
അങ്ങനെയുള്ള മറ്റൊരാളാണ് കൊച്ചിക്കാരുടെ വിക്ടർ ലീനസ്. വിക്ടർ എഴുതി 'ഒരു ദിവസം ഞാൻ പറഞ്ഞു : അവളെ കാണാൻ ഞാൻ എൻ്റെ ആത്മാവ് പിശാചിനു വിൽക്കാം.'
ആകെ 12 കഥകളെഴുതി തൻ്റെ അവസാനത്തെ കഥ 'യാത്രാമൊഴി' പുറത്തുവരുന്നതിനും മുന്നേ പനമ്പിള്ളിയിൽ, മനോരമ ഓഫീസിനടുത്ത വഴിയരികിൽ, ഒരു അനാഥ ജഡമായ വിക്ടർ. ജീനിയസ് എന്ന് പലരും വിളിച്ച, എന്നാൽ ജീവിതം വിഡ്ഢിവേഷം കെട്ടിച്ച വിക്ടർ. One Tortured Genius.
''When love breaks down
The things you do
To stop the truth from hurting you..''
എന്തുകൊണ്ടാണ് മധുപാലിനെ നാം എന്നും സന്തോഷവാനായി കാണുന്നത്? ഇതൊരു ചോദ്യമല്ല.. ഒരു ഉറക്കെച്ചിന്ത, ഒരു statement. സർഗ്ഗജീവിതം എന്തുകൊണ്ട് ചിലരെ ആനന്ദിക്കുവാൻ തിരഞ്ഞെടുക്കുന്നു...ചിലരെ കുത്തിനോവിക്കുവാനും.
ഇന്നലെയും വാൻ ഗോഗും തിയോയും സംഭാഷണത്തിൽ കടന്നുവന്നു. വിൻസെൻ്റ് തിയോക്കെഴുതുന്നു ''What am I in the eyes of most people — a nonentity, an eccentric, or an unpleasant person — somebody who has no position in society and will never have; in short, the lowest of the low. All right, then — even if that were absolutely true, then I should one day like to show by my work what such an eccentric, such a nobody, has in his heart''.
എൻ്റെ ഉള്ളുതപ്പിയാൽ കൂട്ടംതെറ്റിക്കിടക്കുന്ന വേദനകൾ മാത്രം..
എൻ്റെ സംഗീതം നിലയ്ക്കുന്നില്ല. ആ വേദനയിൽ ഞാൻ വീടുകെട്ടി താമസിക്കുന്നു. അവിടെ താമസിച്ചുഞാൻ സർഗ്ഗശക്തിയെ ഉപാസിക്കുന്നു.
Comments
Post a Comment