Ephemeral
കാഴ്ച കാണാതിരിക്കാൻ കണ്ണുകൾ തനിയേ അടയും. സർവ്വവ്യാപിയായ ശബ്ദം പക്ഷേ അങ്ങനെയല്ല. കേൾക്കാതിരിക്കണമെങ്കിൽ ഇരുചെവിയും ചേർത്തുപൊത്തിയേ പറ്റൂ. നമുക്ക് അതത്ര ശീലമില്ല. അരികെ, അകലെ.. എവിടെയും ശബ്ദം നമ്മെത്തേടിയെത്തും.
If sound could stay, how much of the past would we still carry?
കോടാനുകോടി വർഷങ്ങൾ അപ്പുറത്തുനിന്ന് ഒരു നക്ഷത്രം തൊടുത്തുവിട്ട ഇത്തിരി വെട്ടം ഞാൻ ഇന്നിരുന്നു കാണുന്നതുപോലെ, എൻ്റെ പൂർവികർ മോഹൻജോയിലെ സ്നാനക്കുളത്തിൽ ഇരുന്നു പറഞ്ഞതൊക്കെ ഞാൻ കേട്ടെങ്കിൽ..
..കേട്ടെങ്കിൽ, ആരോ എത്രയോ വർഷങ്ങൾക്കു മുന്നേ എയ്തുപോയ വാക്കുകളാണ്, ശബ്ദങ്ങളാണ് ഞാൻ ഇന്നും ഉച്ചരിക്കുക. ഇന്നു ഞാൻ ഉച്ചരിച്ചതും, എൻ്റെ ശബ്ദവും പ്രപഞ്ചത്തിൻ്റെ ഭാഗമാകുന്നു. തലമുറകൾ കടന്ന് ആരോ ഏറ്റു പറയുവാൻ പോകുന്നു.
But how do we get hold of something that inherently fades the moment it is said?
ടി.കെ.രാജീവ് കുമാറിൻ്റെ മനോഹരമായ ഒരു ചെറു സിനിമയാണ് 'കോളാമ്പി'. സിനിമയിൽ, രഞ്ജി പണിക്കർ പഴയകാല റിക്കോർഡുകളുടെ ഒരു സൂക്ഷിപ്പുകാരനാണ്. ആ വീടുനിറയെയുള്ള കോളാമ്പികൾ ഓരോന്നിലും, ഒരു വർഷം രേഖപ്പെടുത്തിയിരിക്കുന്നു.. '64 എന്നെഴുതിയ കോളാമ്പി വെച്ചാൽ ദാസേട്ടൻ 'ഇടയകന്യകേ..' പാടുന്നതു കേൾക്കാം..അനുഭവിക്കാം. കാലത്തെത്തന്നെ ഇങ്ങനെ പൊത്തിവെയ്ക്കാൻ ശ്രമിക്കുകയാണ് ഈ മനുഷ്യൻ.
എന്നാൽ ഞാൻ കേട്ട ദാസേട്ടൻ വേറെ, മറ്റൊരു കാലത്തിൽ നീ കേട്ട ദാസേട്ടൻ വേറെ. ഏതു കാലത്തിലും ദാസേട്ടൻ കേൾക്കുന്ന ദാസേട്ടൻ വേറെ. അത് ദാസേട്ടനിൽ നിന്ന് എന്നിലേക്കും, 1964-ൽ നിന്ന് 2025-ലേക്കും, 2064-ലേക്കും രൂപമാറ്റം നടത്തികൊണ്ടേയിരിക്കും.
So, do we truly conserve sound, or do we merely carry its feeling forward?
Sigur Rós എന്ന Iceland കേന്ദ്രമാക്കിയ ബാൻഡ് വെറും gibberish വാക്കുകൾ ഉപയോഗിച്ചുള്ള സംഗീതമാണ് ഇവരുടെ. എന്നാൽ.. hopelandic എന്ന ഈ 'തട്ടിക്കൂട്ട്' ഭാഷയിൽ പാടുന്ന പാട്ടുകൾക്ക്, ശബ്ദത്താൽ മാത്രം ഒരു ethereal feeling നല്കാൻ കഴിയുന്നു. Jujutsu Kaisen 0 എന്ന ജാപ്പനീസ് സിനിമ കണ്ടതും, എനിക്ക് ഇതേപോലൊരു അനുഭവമായിരുന്നു.
ശബ്ദം, ഇതാ ഇതുപോലെ, ഒരു പ്രാപഞ്ചിക ഭാഷയായി നമ്മോട് സംവേദിക്കുന്നു. അർത്ഥം നഷ്ടമാകുന്ന ഇടങ്ങളിൽപ്പോലും വികാരങ്ങളെ ദ്യോതിപ്പിക്കുന്നു.
I understood them out of my (our) collective memory (one that stretches beyond time and place), isn't it?
അത്രതന്നെ കൗതുകമാണ് ശബ്ദത്തിൻ്റെ temporality. ഫോട്ടോസ് എടുത്തെടുത്ത്, കാഴ്ചയെ ഒരു നിമിഷം നിശ്ചലമാക്കി, ഓർമ്മകൾ പൊതിഞ്ഞുപിടിക്കുന്ന നമുക്ക്.. ശബ്ദം പക്ഷേ പിടിതരുന്നില്ല. സമയത്തെക്കണക്ക്. Pause, rewind, listen, repeat എന്ന engineered permanence പോലും ഈ ഒരു ആഗ്രഹത്തിൽനിന്നും വരുന്നതല്ലേ!
What if sound had a form what if we could touch and replay it?
ജാനറ്റ് കാർഡിഫിൻ്റെ '40 Part Motet' എന്ന പ്രശസ്ത ഇൻസ്റ്റലേഷൻ 40 മൈക്കുകൾ വെച്ച് ശബ്ദത്തിന് ഒരു spatial mimicking നടത്തി, അതിനെ കാഴ്ചയോട് സമാനമായ ഒരു അനുഭവമാക്കാനാണ് ശ്രമിച്ചത്. Spatial അല്ലാതെ ഒരു intangible അനുഭവം എന്ന നിലയ്ക്ക് നമുക്ക് ശബ്ദത്തെ അറിയാനാവില്ലേ? ചിലപ്പോൾ തോന്നും, ശബ്ദത്തിന് അതിൻ്റെ ഇടം വിട്ടൊരു നിലനില്പില്ലെന്ന് കുയിലിന് പാടാനൊരു മരം, മരത്തിനു നിൽക്കാനൊരു ആവാസവ്യവസ്‌ഥ. സോപാനസംഗീതം പാടാൻ സോപാനം, ചുറ്റിനു ദീപക്കാഴ്ച്ച. ഈ ഇടങ്ങൾക്ക് പുറത്ത്, ഈ ശബ്ദങ്ങൾക്കും മാറ്റം വരുന്നു.
A song without its land, a voice without its home do they fade, or are they waiting to be reclaimed?
ശ്രീരംഗപട്ടണത്തിനടുത്ത് 5 ഏക്കർ ഇടം നടൻ പ്രകാശ് രാജിൻ്റെ സ്വപ്നഭൂമിക 'നിർദിഗന്ത'.. അതിൽ ഒരേക്കർ, കാട് വളരാനായി വെറുതേ ഒഴിച്ചിട്ടിരിക്കുന്നു. അവിടെ ഒരു ചെറുകുളത്തിനരികെ നടക്കുമ്പോൾ ആൾ പറയുകയാണ്: 'You should never have the arrogance that you are growing something, you can't. You have to let grow. That is nature'. ഇഷ്ടാനിഷ്ടങ്ങൾക്കൊത്തു വളർത്താനോ, പരിപാലിക്കാനോ, വേണ്ടപ്പോൾ പരിമിതപ്പെടുത്താനോ ഉള്ള സാധ്യതകൾ മനുഷ്യൻ പൊതുവിലെപ്പോളും തേടുന്നു. എന്നാൽ നമുക്ക് പിടിച്ചെടുക്കാനും / സൂക്ഷിച്ചു വെയ്ക്കാനും സാധിക്കാത്ത ഭൂമിയോടൊന്നായി ശബ്ദം വളരുന്നു.
Is sound something we release, or something we inherit?
പക്ഷികളുടെ പാട്ടെത്ര കാലങ്ങളായി ഭൂമി കേൾക്കുന്നു. അമ്മയുടെ താരാട്ടെത്ര തലമുറ കേട്ടു.. എന്നാൽ ഇന്നലെ കേട്ടതല്ല ഇന്നത്തേത്.. എന്തിനേറെ.. മുന്നേ പാടിയതല്ല അടുത്തത്. Sound becomes the 'most' ephemeral of all our senses.
കാലം, സമയം, ശബ്ദം. മൂന്നു പേരും ത്രിമൂർത്തികളെക്കണക്ക് സൃഷ്ടി സ്‌ഥിതി സംഹാരങ്ങൾ നടത്തുന്നു. ഞാൻ കാസ്സെറ്റ് എടുക്കുന്നു.. rewind ചെയ്യുന്നു... കേൾക്കാൻ ശ്രമിക്കുന്ന സ്വരം അവിടില്ലെന്ന് തിരിച്ചറിയുന്നു. അതു കടന്നുപോയിരിക്കുന്നു. What I'm listening to is the echo of the past. I live in the echoes of the many pasts.
End Note: If you’ve made it this far, give 'The Last of the Nightingales – How Soundscapes Change After a Fire' a watch – a documentary from The New Yorker.
Comments
Post a Comment