Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു കഥകളുണ്ട്. പ്രശസ്തമായ ആദ്യത്തെ കഥ ഗ്രീക്ക് മിത്തിലെയാണ്. 

ഹീരയുടെ പാൽ കുടിച്ച്‌ ശക്തി നേടാനായി, കുഞ്ഞ് ഹെരാക്ലിസിനെ (ഹെർക്കുലീസിനെ), സിയൂസ്, ഉറക്കത്തിലായിരുന്ന ഹീരയുടെ മാറിടത്തിൽ വെച്ചു. ഉറക്കമുണർന്ന ഹീര, അവളുടെ ഭർത്താവിന് ഒരു മനുഷ്യസ്ത്രീയിലുണ്ടായ ആ കുട്ടിയെ കണ്ട്, കോപംപൂണ്ട്, പാൽ കുടിക്കുന്ന കുഞ്ഞിനെ തള്ളി മാറ്റി. അപ്പോൾ തെറിച്ചു തൂവിയ പാൽ ക്ഷീരപഥമായി.

രണ്ടാമത്തെ കഥ റോമൻ ഇതിഹാസത്തിലാണ്. കുഞ്ഞ് സിയൂസിനെ അച്ഛനായ ക്രോണോസിൽ നിന്നും രക്ഷിക്കാനായി, അമ്മ റെയ ഒരു ഉപായം കാണുന്നു. തൻ്റെ എല്ലാ മക്കളെയും ജനിച്ചയുടൻ വിഴുങ്ങുന്ന ക്രോണോസ്,  സിയൂസിനെയും ആവശ്യപ്പെടുമ്പോൾ, സിയൂസിൻ്റെ അതേ വലുപ്പത്തിലും വണ്ണത്തിലുമൊരു കല്ല്, പട്ടുതുണിയിൽ പൊതിഞ്ഞു കൊടുത്തു, റെയ. കുഞ്ഞിനെ വേണമെങ്കിൽ അവസാനമായൊന്ന് മുലയൂട്ടിക്കൊള്ളാൻ ക്രോണോസ് റെയയോട് പറയും. ക്രോണോസിന് സംശയം ഉണ്ടാവാതിരിക്കാനായി, റെയ ആ കല്ല് തൻ്റെ മാറോട് ചേർത്ത് അമർത്തി. അപ്പോൾ പാൽ ചുരന്ന് വാനിൽ പടർന്നതാണ് ക്ഷീരപഥം.

ആദ്യം കേട്ട കഥ റോമൻ ആയിരുന്നു. രണ്ടാമത് ഗ്രീക്ക്. അതെനിക്ക് ഒരുപാടു ചിരിക്കാനും ചിന്തിക്കാനുമുള്ള ഒന്നായി. അസൂയയും, മുൻ കോപവും നിറഞ്ഞ് ഹീര — മാതൃസ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമായി റെയ. ഗ്രീസ് കീഴടക്കിയപ്പോൾ കൂടെ സ്വന്തമാക്കിയ ഗ്രീക്ക് ദൈവങ്ങൾ എല്ലാവരെയും, ഇങ്ങനെ പനിനീരൊഴിച്ചു ശുദ്ധി വരുത്തിയാണ് റോമാക്കാർ ആരാധിച്ചു തുടങ്ങിയത്! ദൈവങ്ങൾക്ക് പുതിയൊരു ഐഡൻറ്റിറ്റി കാർഡ് കിട്ടിയപോലെയായി ഈ മാറ്റം.

നാം ഏത് ലോകത്തിൽ ജീവിക്കാൻ താല്പര്യപ്പെടുന്നു? ക്രമവും, ക്രമക്കേടും ഒരേമട്ടിൽ ആശ്ലേഷിച്ച ഗ്രീക്ക് ലോകത്തിലോ? അതെയോ, ക്രമം വരുത്താൻ കഥയെത്തന്നെ പുനർരചിച്ച റോമൻ ലോകത്തിലോ? 

            


ഞാൻ ഈ പോസ്റ്റ്  എഴുതാൻ കാരണം ഒരു ലേഖനമാണ് — ക്ലെയർ ഡീഡെറർ എഴുതിയ 'What Do We Do with the Art of Monstrous Men?'. നമ്മൾ ആരാധിക്കുന്ന കലാകാരൻ morally incorrect ആയ പ്രവർത്തികൾ നടത്തിയാൽ, അവരുടെ കലയെ നാം എങ്ങനെ സമീപിക്കണം? കലാസൃഷ്ടികൾ ആസ്വദിക്കുമ്പോൾ, അതിന് പിന്നിലെ മനുഷ്യനെ പൂർണ്ണമായി മാറ്റി നിർത്താനാകുമോ? —  ഇവയൊക്കെയാണ് ഡീഡെറർ അന്വേഷിക്കുന്ന ചോദ്യങ്ങൾ.

Tár കണ്ടപ്പോൾ തോന്നി, കേറ്റ് ബ്ലാഞ്ചെറ്റിൻ്റെ കഥാപാത്രം ഒന്നാംതരം ഒരു 'male monster' ആണെന്ന്. Male monster എന്ന് തോന്നാൻ കാരണമുണ്ട് — അവരുടെ സ്‌ഥാനത്ത്‌ ഒരു പുരുഷ മ്യൂസിക് കണ്ടക്ടറെ ആലോചിച്ചു നോക്കൂ ... എന്തെളുപ്പമായിരിക്കും, വിശ്വസനീയമായിരിക്കും narrative! Another man misusing power, another genius with a dark side! എന്നാൽ ലിഡിയ ടാർ ഒരു സ്ത്രീ ആയതുകൊണ്ട്, അവരെ ആ കണ്ണിലൂടെ കാണാൻ എനിക്ക് അല്പസമയം എടുത്തു. ഒരുതരം cognitive dissonance! 

പുരുഷൻ എളുപ്പത്തിൽ monster ആകും. എന്നാൽ അവിടെയും എല്ലാ പുരുഷനും monster ആകില്ല. നടൻ ദിലീപ് എനിക്കൊരു monster ആണ്, കവി വൈരമുത്തു അങ്ങനെയല്ല. ദിലീപിനെ പറ്റി എന്തും കേൾക്കുന്നതിനും മുന്നേ ഞാൻ വിശ്വസിച്ചു. എന്നാൽ വൈരമുത്തുവിനെതിരെ me too ആരോപണം ഉണ്ടായപ്പോൾ എൻ്റെ മനഃസാക്ഷി കുടുങ്ങിപ്പോയി! 'പൊന്നിയിൻ സെൽവൻ' ഇറങ്ങിയപ്പോൾ.. വൈരമുത്തു പൊന്നിനദിയെപ്പറ്റി എഴുതിയിരുന്നെങ്കിൽ എന്ത് അഴകായിരുന്നേനെ, എന്ന് ഞങ്ങള് ചിലർ ഒതുക്കത്തിൽ വിലാപം കൊണ്ടു!

ഈ വൈരമുത്തു.. ആളെനിക്ക്.. വെറുമൊരു ഗാനരചയിതാവ് മാത്രമല്ല. എ. ആർ. റഹ്മാൻ ഈണങ്ങളുടെ മാസ്മരിക ലോകത്തേക്ക് എന്നെയും, എൻ്റെ തലമുറയെ ആകെയും കൂട്ടിക്കൊണ്ടുപോയെങ്കിൽ, ഈണത്തെച്ചേർന്ന തമിഴിൻ്റെ മാധുര്യം ഞാൻ നുണഞ്ഞത് വൈരമുത്തു കുറിച്ച വരികളാലാണ്. ആൾ തന്നെ ഒരു പാട്ടിൽ എഴുതിയപോലെ.. 'Ennavo en nenjile isai vanthu thulaithadhu... Isai vantha paadhai vazhi tamizh mella nuzhainthadhu..' (Somehow, music entered my heart and trickled in… Along the very path that music came, Tamil slowly seeped in) — ഇതാണ് സാരം.

'പച്ചൈ നിറമേ'യിലെ, ഈ ഭാഗം നോക്കൂ.. ചുവപ്പിനെ വർണ്ണിച്ചു പോകുന്നത് : 

Kilaiyil kaanum kiliyin mookku - The beak of the parrot perched on a branch
Vidalai pennin vetrilai naakku - The betel-stained tongue of a playful girl
Puththam pudhidhaai raththa rojaa - A freshly bloomed blood rose
Bhoomi thodaadha pillaiyin paadham - The feet of a newborn, yet to touch the earth...

കവിത! കവിത!

ഈണവും വരികളും ഇങ്ങനെ മനസ്സോടുചേർത്ത് വളർന്ന ഒരാൾക്ക് (എനിക്ക്) — വൈരമുത്തു എന്ന വ്യക്തി വേറെ, ആളുടെ സൃഷ്ടി വേറെ. ഇവ്വിധം സമാധാനിക്കാൻ ശ്രമിച്ച എന്നെ നോക്കി, എൻ്റെ morality, താടിക്കൊരു കയ്യും കൊടുത്ത് ഇളിഭ്യച്ചിരി ചിരിച്ചുനിന്നു!

            


ഈയിടെ എൻ്റൊരു സുഹൃത്ത് വളരെ casually ഒരു statement നടത്തി — 
'നല്ല' എഴുത്തുകാർ (അല്ലെങ്കിൽ ഏതൊരു 'നല്ല' കലാകാരനും/കാരിയും) എന്നാൽ വേദനയിൽനിന്ന് എഴുത്ത് സൃഷ്ടിക്കുന്നവരാകണം! ആഴമായി അനുഭവിക്കുന്നവർ, ആഴമായി പ്രതികരിക്കുന്നവർ. ഭാവുകത്വമുള്ളവർക്കും, നല്ല ഭാഷയുള്ളവർക്കും എഴുതാമെങ്കിലും, വേദനയിൽ നിന്നും എഴുതിയവരുടെ രചനയെപ്പോലെയാവില്ല അതൊന്നും എന്നും, വ്യത്യാസം നമുക്ക് നിശ്ചയമായും അനുഭവപ്പെടുമെന്നും, ആൾ പറഞ്ഞുനിർത്തി.

ഇതുപോലൊന്ന് കീർക്കെഗാഡും പറഞ്ഞിട്ടുണ്ട്.

''What is a poet? An unhappy man who hides deep anguish in his heart, but whose lips are so formed that when the sigh and cry pass through them, it sounds like lovely music.... And people flock around the poet and say: 'Sing again soon' - that is, 'May new sufferings torment your soul but your lips be fashioned as before, for the cry would only frighten us, but the music, that is blissful.''
― Kierkegaard, Either/Or

ചുള്ളിക്കാട് കവിതയും കൂട്ടവും മാറ്റിവെച്ച്, സീരിയലിലും സിനിമയിലും അഭിനയിക്കാൻ തുടങ്ങിയപ്പോൾ മലയാളിക്ക് ദഹിച്ചില്ല. ആരോട് ചോദിച്ചിട്ട് ?! എന്നായിരുന്നു മലയാളി രോഷം കൊണ്ടത്. എനിക്ക് സൗകര്യമുണ്ടായിട്ടെന്ന് ചുള്ളിക്കാട് പറഞ്ഞു. പക്ഷേ, ഒരു തലമുറയെത്തന്നെ തീ പിടിപ്പിച്ച ചിദംബരസ്മരണയും മനസ്സിലിട്ട്, മലയാളി വീണ്ടും, ചുള്ളിക്കാടിനു ഈ നാലാംകിട സീരിയലിൽ അഭിനയിക്കേണ്ട വല്ല ആവശ്യവുമുണ്ടോയെന്ന് വ്യാകുലപ്പെട്ടു!

എന്തെന്തൊക്കെയാണ് ഒരു ആസ്വാദകന് വേണ്ടത്? 

ഒരു നീണ്ട ലിസ്റ്റ്... 
പ്രാരംഭ ചോദ്യം — ഈ കലാകാരൻ്റെ ജീവിതം വേണ്ടത്ര നരകിച്ചതാണോ? ഉവ്വ്. എങ്കിൽ ഒന്നാമത്തെ കണ്ടീഷൻ നിവൃത്തിയായി. എഴുത്തിലാവട്ടെ / വരയിലാവട്ടെ, ആസ്വാദകന് വേദന അറിയാനാവണം. എന്നാൽ അനുഭവിക്കേണ്ടി വരരുത്! ആസ്വാദകന് അനീതിയോട് പ്രതികരിക്കാൻ ചോര തിളയ്ക്കണം. പുസ്തകമടച്ചോ—എങ്കിൽ അതേപോലെ ആ വികാരവും തണുക്കണം!

അല്ലെങ്കിലും, വേദന അറിയാത്തവർ എങ്ങനെ എഴുതും!? അവർ എഴുതിയാലും അതൊരു ted talk പോലെയായിപ്പോകുന്നു! വേദന അറിയാത്തവർ വായനക്കാരാകുന്നു — അതായത്‌, ദസ്തയേവ്സ്കിയുടെ വായനക്കാർ. വൂൾഫിൻ്റെ, കാഫ്കയുടെ വായനക്കാർ. മഹാകവി പി.യുടെ വായനക്കാർ. ചുള്ളിക്കാടിൻ്റെയും, എ. അയ്യപ്പൻ്റെയും വായനക്കാർ. 

എന്തെന്തൊക്കെയാണ് ഒരു ആസ്വാദകന് ലഭിക്കുന്നത്? 

കവിയുടെ കാൽപ്പാടുകളോ, എന്നെ തിരയുന്ന ഞാനോ വായിച്ചു കഴിഞ്ഞാൽ കവിമാഷെ നേരിട്ടറിയാമെന്നു തോന്നുക സ്വാഭാവികം..

''കവിത തേടി വേശ്യാത്തെരുവിലെത്തി. അമ്പലം തേടി ചുടലയിലെത്തി. നക്ഷത്രം നോക്കിനടന്ന് കുണ്ടൻകിണറ്റിൽ ചാടി. തോട്ടക്കാരൻ്റെ ജോലിയേറ്റ് കല്ലട്ടിയിൽ കിടന്നുറങ്ങി. കൽക്കണ്ടം വേണ്ടാത്തവർക്ക് അതുകൊടുത്ത് കല്ലേറുവാങ്ങി. ആകാശം എത്തിപ്പിടിക്കാൻ ചാടി ഭൂമി നഷ്ടപ്പെട്ടു.''

..അങ്ങനെ തോന്നിയാൽപ്പിന്നെ, 'ഈ കവി മാഷുടെ ഒരു കാര്യം, ഒരിടം ഉറച്ചു നിൽക്കില്ല.. ചെന്നേടം പി.ഓ.. കീശ തപ്പിയാൽ നിലക്കടലയും, കൽക്കണ്ടവും മാത്രം ഉണ്ടാവും!', എന്നൊക്കെ നമ്മൾ ഒരു പരിചയക്കാരനെപ്പറ്റി പറയുംകണക്ക്.. മഹാകവി പി.യെപ്പറ്റി പറഞ്ഞുപോകും.

ഈ അടുപ്പം, ഈ proximity, ആസ്വാദകന് ഒരുതരം നിയന്ത്രണം നൽകുന്നുണ്ട് —  കവിയുടെ അവധൂതജീവിതം അച്ചടക്കമില്ലായ്മയെന്ന് ആരെങ്കിലും പറഞ്ഞാൽ, ആ ജീവിതമൊന്നും പ്രാക്റ്റിക്കൽ കക്ഷികൾക്ക് മനസ്സിലാവുന്നതല്ല എന്ന് നമ്മൾ തർക്കം കൂട്ടും. പ്രിയ കവിയെ ആവേശപൂർവ്വം പിന്തുണയ്ക്കും.

വെറുതേ സങ്കൽപ്പിക്കുക — ശാന്തമായ, സന്തോഷകരമായ ഒരു ജീവിതം നയിക്കുന്ന വിൻസെൻ്റ് വാൻ ഗോഗ്. സങ്കൽപ്പിക്കാൻ പ്രയാസപ്പെടും. കാരണം വിൻസെൻ്റിനോടുള്ള ആസ്വാദകൻ്റെ അഭിനിവേശം ആ കുത്തഴിഞ്ഞ ജീവിതവുമായും അത്രത്തോളം ചേർന്ന് നിൽക്കും. We expect artists to burn, just so we can feel something.

At what cost?

സ്വയം എരിയുന്ന കലാകാരൻtortured genius. എങ്കിൽ, ആ തീ മറ്റൊരാളെയും എരിച്ചു തുടങ്ങിയാൽ..? പ്രണയിനിക്ക് സമ്മാനിക്കാൻ തൻ്റെ ഇടതു ചെവി മുറിച്ചെടുത്ത വിൻസെൻ്റ്—കലയുടെ ക്രിസ്തു. 'For me there are only two kinds of women : goddesses and doormats', എന്നുപറഞ്ഞ, അതേകണക്കിൽ തൻ്റെ പങ്കാളികളെയും കണ്ട പിക്കാസ്സോ..?

            


Parasocial relationships like these—blur the lines—between judgment and devotion, between vulnerability and power, between convenience and conscience, and ultimately, between art and the artist. Who gets to be a monster? Who, a martyr? Like the Romans refining Greek myths for their own order, do we also curate our moral acceptance of artists—reshaping them into digestible forms? 

Where is my seat at this cultural table? Am I just a spectator in this act? Or am I complicit in the choices we make—who we forgive, who we exalt, and who we discard?

— പീലാത്തോസ്‌ വെള്ളമെടുത്ത്‌ ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്‌.

Comments

Popular Posts