Snippet of Recent Posts

എഴുതിയിട്ട് ഒന്നോ രണ്ടോ മാസമായി...യാത്രകൾ പിന്നെയും..ഒരു ബ്രേക്ക് എടുക്കാനെന്നോണം ഒരു ദിവസം ഇവിടിരുന്നാൽക്കൂടി  "പോകാം നമുക്ക്, ഇവിടിരുന്നു ബോറടിച്ചന്നേ" എന്ന് അകത്തെങ്ങാണ്ടുന്ന് ഒരു  ഏനക്കേട്‌ ...

പലരുടേം വിചാരം ഞാൻ വീട്ടിലിരുന്നു വായനയാണെന്നാണ്. അല്ല അല്ലേയല്ല...വിചാരിച്ചപോലെയെയല്ല ഈ ഒരു വർഷം കഴിഞ്ഞത്... എങ്ങട്ടേലും പോണം എന്ന് പറയുന്നതല്ലാതെ പോവണ്ട ആവശ്യം വന്നാൽ അതെങ്ങനയെയും ഒഴിവാക്കുന്നതാരുന്നു പതിവ് ഡ്രാമ. 

പിന്നെപ്പിന്നെ ഒരു തോന്നൽ പൊയ്ക്കൂടേന്ന്.........പോയി...പൊയ്ക്കൊണ്ടേ ഇരിക്കുന്നു. ഇപ്പോളത്തെ സൂക്കേട് പോകാണ്ടിരിക്കാൻ പറ്റണില്ല ന്നാ...ചുമ്മാ ഇരിക്കുമ്പം തോന്നും എന്നാ പാലായ്ക്കു വിട്ടാലോ..ഓഹ് എന്നാത്തിന്.. പോകുമ്പം ഒന്നുവല്ലേലും എറണാകുളം വരെയേലും പോണം... അങ്ങുചെന്നാലോ അടുത്തത് ..... 

ഉടനെ അടുത്ത പോക്ക് ഉണ്ട്... ഒരിക്കലും സ്വപ്നത്തിലെങ്ങും കേറിവരാത്ത ഒരിടത്തേക്ക്... ആഗ്രഹിച്ച നാടും ഭാഷയും തമിഴാ....നെനച്ചപടി നടക്കലെ...

എന്നാ ഒരു ജീവിതവാന്നേ.....എങ്ങാണ്ടോട്ടൊക്കെ കൊണ്ടോകുവാ...

Comments

Popular Posts