Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

M.S.

ഓടി വന്നൊരു കുറിപ്പിടാന്നു വച്ചു...

M.S.Dhoni - The Untold Story

                                             WHAT A MAGNIFICENT FINISH BY M.S.DHONI!!! ഈ ഒരു വാക്ക്‌ കേട്ട് കുളിരു കോരിയ മാച്ചുകൾ  എത്രയെന്നു ഇപ്പോളോർമ്മയില്ല.... ഗാലറി തന്നെയെന്നു വിചാരിച്ചു tv സ്ക്രീനിനു മുന്നിലിരുന്ന് "ധോണി ധോണി" എന്ന് വിളിച്ചുകൂവിയ ആ പണ്ടത്തെ എന്നെയാണ് ഓർത്തത്...എന്നെപ്പോലെ ആ  ജനറേഷനെ മൊത്തം സ്മരിച്ചുപോയ് മൂന്നേകാൽ മിനിറ്റിന്റെ ട്രൈലറിൽ. കണ്ണുനിറഞ്ഞത് വേൾഡ് കപ്പ് final moment.ലാണ്... ദാദയെ ആരാധിച്ചിടത്തുനിന്നു ധോണിയിലേക്ക് വന്നപ്പോ ഒട്ടും താമസം വന്നില്ല instant like button അടിച്ചു! സച്ചിനുവേണ്ടി ധോണി ആ കപ്പുയർത്തിയപ്പോ എത്ര കരഞ്ഞൂന്നറീല...

ഇപ്പൊ കോഹ്‌ലിക്കു വേണ്ടി M.S.നെ കൊലയ്ക്കു കൊടുക്കുന്നോർക്കൊക്കെ ആ കാലം ഓർമ്മയുണ്ടോ...തട്ടിമുട്ടി നിൽക്കാതെ ഒരു ഹെലികോപ്റ്റർ ഷോട്ടിൽ കളി ജയിപ്പിച്ച  മുടിയൻ...തോറ്റാലോ  ജയിച്ചാലോ ഒരേ ഭാവമുള്ള ക്യാപ്റ്റൻ കൂൾ... 2007 T20 ഫൈനലിൽ ജോഗിന്ദറിനെ ലാസ്റ് ഓവർ ഏൽപ്പിച്ച പോലെ 100 കിറുക്കൻ (കുറുക്കൻ) തന്ത്രങ്ങൾ... കീപ്പിംഗിൽ ഇങ്ങേരെന്താ ഫുട്ബോൾ ആണോ കളിക്കുന്നേന്ന് പറയിപ്പിക്കാൻ വേണ്ടി ചിലത്...ധോണി 8  ലിറ്റർ പാലുകുടിച്ചിട്ടാ ഇത്രേം ഊക്കൻ ഷോട്ട് അടിക്കുന്നതെന്നു വീമ്പടിച്ചത്..;-)
സച്ചിന് ശേഷം ഇത്രേം ആവേശത്തോടെ ആർത്തുവിളിച്ചത് ഈ  നമ്പർ 7നു വേണ്ടിയാണ്...

Love you  M.S.! 

Comments

Popular Posts