Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

#bangalore diaries#alone#odd#1#out#

അല്ല ...തോന്നലല്ല....ശരിക്കും എങ്ങും ചേരാതെ..എങ്ങും തൊടാതെതന്നെയാണ്....'തന്നെയാണ്'. മടുത്തു...തനിച്ചായിട്ടല്ല. ആരും ഇല്ലാതെയും സന്തോഷിക്കാവുന്ന ആ മനസ്സ് കളഞ്ഞുപോയോ..മറന്നുവെച്ചോ...ഏതോ ഒന്ന്.....

ഇവിടെ  വിദ്യ എന്നൊരാളുണ്ട്...ചിലപ്പോ ജെഫിയേപ്പോലെ..എന്നാലും ജെഫി അല്ല. ആർക്കും ആർക്കും പകരമാകാനാവില്ലല്ലോ.. സത്യം..ഇവിടുത്തെ ക്ലാസ്സിലിരുന്നപ്പോളാണ് മനസിലായത്  5 വർഷംകൊണ്ട് അവളെന്റെ ക്ലാസ്സ്‌റൂം ജീവിതത്തിന്റെ part and parcel..അതായിരുന്നു... അവളില്ലാതൊരു ക്ലാസ് ഇപ്പൊ വല്ലാത്തൊരു പാടാണ്. അന്നെന്നോ കരയേണ്ടി വന്നപ്പോ അവളെ കെട്ടിപ്പിടിച്ചാണ് കരഞ്ഞു തീർത്തത്... മങ്ങിപ്പോകുന്ന confidence ഒക്കെ സഹതാപമോ സ്നേഹമോ നിർവികാരതയോ കൊണ്ട് വഷളാക്കാതെ, ഏതോ ഒരു വാക്കുകൊണ്ടുമാത്രം തിരികെത്തന്ന് ''റോസേ..നീ ഇങ്ങേറ്റുവന്നേ'' എന്നു പറയുന്ന അവളെയാണ് ഇപ്പൊ വേണ്ടത്....


Not just her.....Missing some special people in my life...Even they may not know how special they are.

Comments

Popular Posts