Zindagi jeene ke do hi tarike hote hai
90s കിഡ്‌സിന് നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന ഒരു പേരാണ് ഇഷാൻ ദേവ്. ഇഷാൻ വളരെ കുറച്ചു സിനിമകൾക്കേ കംപോസ് ചെയ്തിട്ടുള്ളൂ — ചിന്താമണി കൊലക്കേസ്, ടൈഗർ, ഡോൺ. ഇഷാൻ്റെ പ്രത്യേകത ഈ സിനിമകളിലെ എല്ലാം തീം സോങ് ആണ്. എപ്പോളൊക്കെ ടിവിയിൽ... "അസതോ മാ സത്ഗമയ.." എന്ന ബിജിഎം കേട്ടോ, അപ്പോളൊക്കെ ഞാൻ അവിടെ കണ്ണിമയ്ക്കാതെ ഹാജരായി. ചീകിയൊതുക്കിയ മുടിയും, കത്തുന്ന നോട്ടവുമായി, വക്കീൽ കോട്ടും പറപ്പിച്ചു സ്ലോ മോഷനിൽ വരുന്ന ലാൽ കൃഷ്ണ വിരാടിയാർ! അതുവരെ മലയാളത്തിൽ അത്ര സ്റ്റൈലൈസ്ഡ് ആയ തീം സോങ്ങുകൾ നമ്മൾ കണ്ടിട്ടില്ല... സുരേഷ് ഗോപിയുടെ ഹീറോയിസത്തിനുവരെ ഒരു പുതുമ. ഈ ജെൻ-സീക്കാര് പറയുന്ന 'മെയിൻ ക്യാരക്റ്റർ എനർജി' അല്ലേ അത്! അതോ 'ഓറ ഫാമിംഗ്'!?
ടൈഗർ സിനിമയോളം പോപ്പുലർ ആയിരുന്നു അതിലെ ''കാളിയ വിഷ ധര.." തീം സോങ്. ടൈഗർ-നെപ്പറ്റി പറഞ്ഞാൽ "വാപ്പച്ചിയുടെ ലെഗസി" എങ്ങനെ പറയാതെ പോകും! ഇന്ന് പലരും ചിരിക്കുമെങ്കിലും, നമ്മുടെ അന്നത്തെ അറിവുവെച്ച് ആ പാസ്സ്‌വേഡ് ഡീകോഡിങ് ഒക്കെ ഒരു മഹാ സംഭവമായിരുന്നു. ദി ട്രൂത്ത്-ൽ മമ്മൂട്ടി നാസയ്ക്കു വേണ്ടി സോഫ്റ്റ്‌വെയർ ഉണ്ടാക്കിയതും എൻ്റെ തലമുറ വളരെ എളുപ്പത്തിൽ വിശ്വസിച്ചുപോന്നു. അതൊരു കാലം! നിർമ്മലമായ വിശ്വാസത്തിൻ്റെ കാലം — സിനിമ പറഞ്ഞാൽ അത് സത്യത്തിന് വളരെ അടുത്ത് തന്നെയെന്ന് കരുതിയ കാലം.
ടൈഗർ സിനിമയിലാണ് ഞാൻ ആദ്യമായി ഇറ്റാലോ കാൽവിനോയെപ്പറ്റി കേൾക്കുന്നത്... സിനിമയിൽ ഗോപികയുടെ ഫേവറിറ്റ് എഴുത്തുകാരൻ. വർഷങ്ങൾ കഴിഞ്ഞാണ്, കാൽവിനോയുടെ 'If on a winter's night a traveler' കയ്യിലെത്തുന്നത്! ബുക്ക് കയ്യിലെടുത്തപ്പോഴും ഞാൻ ആദ്യം സ്മരിച്ചത് ആ സിനിമയാണ്. One core memory! ഒന്ന് ഓർത്തു നോക്കണം — ലോകത്തിലെ ഒരു വലിയ പോസ്റ്റ് മോഡേൺ എഴുത്തുകാരനെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് ഒരു പ്ലെയ്ൻ ഓൾഡ് ഇടിപ്പടത്തിൽ നിന്ന്. Ironic isn't it? പക്ഷേ അതാണ് വാസ്തവം. ഹൈ കൾച്ചർ - പോപ്പ് കൾച്ചർ എന്നീ അതിരുകൾ, ഒരു വ്യക്തിയുടെ അനുഭവത്തോടടുക്കുമ്പോൾ ഇടകലരില്ലേ? പലപ്പോഴും ഡിസോൾവ് ആയിപ്പോവില്ലേ?
കോർ മെമ്മറി എന്നും എപ്പോഴും എന്നെ മോഹിപ്പിക്കുന്ന ഒരു ഏരിയ ആണ്. നമ്മൾ കാണുന്ന ഒരു സീൻ, കേൾക്കുന്ന ഒരു ഡയലോഗ്, ഒരു പാട്ട് — ഇവയിലൂടെല്ലാം നിശ്ശബ്ദമായി ഉള്ളിലേക്ക് കയറി... പിന്നീട് ചിന്തകളെ, വായനയെ, വ്യക്തിത്വത്തെത്തന്നെയും സ്വാധീനിക്കുന്ന — എത്രയോ സിനിമാറ്റിക് കോർ മെമ്മറീസ്.
ഉദാഹരണം പറഞ്ഞാൽ :
''Zindagi jeene ke do hi tarike hote hai: ek jo ho raha hai hone do, bardaasht karte jao; ya phir zimmedari uthao usse badalneki.'' - Rang De Basanti
(There are only two ways to live life: either let things happen as they are and keep tolerating them, or take responsibility and change them.)
ഈ സിനിമ കണ്ട ഒരു കൗമാരക്കാരി, തൻ്റെ ഡയറിയിൽ ഈ ഡയലോഗ് പകർത്തിയിട്ടു... ശേഷം എഴുതി — I choose the latter.
ഇത്തരം നിമിഷങ്ങളിൽ, നമുക്ക് അറിയാതെതന്നെ നാം നമ്മളെ നിർമ്മിച്ചു കൊണ്ടിരിക്കുന്നു. ഓരോ സിനിമയും, എന്നിലേക്കുതന്നെയുള്ള ഒരു റഫറൻസ് പോയിൻ്റ്.
Comments
Post a Comment