bangalore diaries#movies#pappettan#rain#music
''ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി..വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി ''... ഇതാണിന്നത്തെ പാട്ട്. ജാനകിയമ്മ പാടി...വിദ്യാമ്മയും പാടുന്നു. പാട്ടു കേൾക്കണോ കാണണോ എന്നൊരു സംശയത്തിൽ ഞാനും. ചില പാട്ടുകളങ്ങനെയാണ്. ഈ പാട്ടിലേക്ക് വന്നത് ഫിലിം ഫെയർ എഡിറ്റർ ജിതേഷ് പിള്ളയുടെ ബ്ലോഗ് വായിച്ച ശേഷമാണ്...ഭരതൻ സാറിനും പപ്പേട്ടനും ഓരോ ഓർമ്മക്കുറിപ്പിട്ടിരിക്കുന്നു ജിതേഷ്. അഞ്ജലി മേനോൻ ഇന്നലെയും, ദുൽഖർ ഇന്നുമായി രണ്ടും ഷെയർ ചെയ്തിട്ടുണ്ട്. പല ഓർമ്മകളും വന്നു വായിച്ചപ്പോ...പപ്പേട്ടനെയാണ് ഒരു പൊടിക്ക് കൂടുതലിഷ്ടം.. പണ്ടെന്നോ കൂടുകൂട്ടിയ ഇഷ്ടം ഇന്നും. എങ്കിലും ആദ്യം അറിഞ്ഞ പടം വൈശാലി ആയിരുന്നു. ''ടിവിയിൽ വൈശാലി ഉണ്ട്...കാണ്..ഭരതന്റെ പടമാ, എം.ടി.യാ സ്ക്രിപ്റ്റ് ''..എന്നൊക്കെ പറഞ്ഞുപിടിച്ചിരുത്തി കാണിച്ച അച്ചുവിനും അമ്മച്ചിക്കും ഈ സിനിമ പ്രാന്തിന്റെ ആദ്യ ക്രെഡിറ്റ്. ഇതെന്തു സംഭവമാണെന്ന് വച്ചാ കാണാനിരിക്കുന്നേ...Truly was a different experience even at that young age. അവിടെത്തുടങ്ങി സിനിമ എന്റൊപ്പമുണ്ട്. ഏതു പ്രായത്തിലും ചെയ്ത ഒരു കാര്യം സിനിമ കാണലാണ്. പിന്നിങ്ങനെ അവർ പറഞ്ഞുതന്നു കണ്ടതിൽ പെടും കാറ്റത്തെ കിളിക്കൂടും, ഇന്നലെയും, കൂടെവിടെയും, തൂവാനത്തുമ്പികളും, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും, മൂന്നാം പക്കവുമെല്ലാം... മൂന്നാം പക്കം അവസാനിക്കാറാകുമ്പോ ആശിച്ചു പാച്ചു മടങ്ങിവരൂന്ന്. വന്നില്ല. വന്നിരുന്നെങ്കിൽ ഞാൻ വീണ്ടും ആ സിനിമ കണ്ടേക്കില്ല. ഇന്നും കാണുന്നു. ഇനിയുമെന്തൊക്കെയോ കാണാനുണ്ടായിരുന്നു എന്ന തോന്നലിൽ...
പ്രണയവും രതിയും സൗഹൃദവും വിപ്ലവവും മരണവും ലിറിക്കൽ ആയി വരച്ചിടാൻ ആർക്കു കഴിയും! മരണത്തെയും വിരഹത്തെയും അടുത്തറിഞ്ഞത്...ഇത്ര ഭംഗിയിൽ കണ്ടത് ഈ കഥകളിലാണ്. ഒരു സിനിമ ചെയ്താൽ അത് പപ്പേട്ടന്റെ പോലാവണമെന്നും അന്നേ മനസ്സിലിട്ടതാണ്.
കേൾക്കുകയാ വീണ്ടും....''പവിഴം പോൽ..പവിഴാധരം പോൽ...പനിനീർപൊൻമുകുളം പോൽ..
തുടുശോഭയെഴും നിറമുന്തിരിനിൻ മുഖസൗരഭമോ പകരുന്നു...''
Comments
Post a Comment