The Wise, The Ritual and The Totem
'ഞാവൽക്കാടും മേടും കേറി പാലകൾ പൂക്കണ കാവ് കേറി.. നടപ്പ് പണ്ടേ രസം പിടിച്ച ഒരു പരിപാടിയാണ്. സ്കൂൾ തൊട്ട് കോളേജ് കാലം വരെ നടപ്പൊരു രസമായിരുന്നു ബസ്സ് സ്റ്റോപ്പെത്താൻ ഉള്ള 1 മൈൽ. എല്ലാവരും അന്ന് നടന്നാണ്..... എല്ലാവർക്കും നടപ്പ് normal ആയിരുന്നു! രാവിലെയുള്ളത്.. നടപ്പെന്നു വിളിക്കുന്നതിലും ശരി, ബസ് പിടിക്കാൻ ഉള്ള ഓട്ടം എന്നാകും! വൈകുന്നേരം പക്ഷേ.. വളരെ പതിയെ.. കാണുന്ന എല്ലാവരോടും കുലശം പറഞ്ഞ് ആടിതൂങ്ങിയാണ് വരവ്. ..മണിയിലഞ്ഞിപ്പൂക്കൾ നുള്ളി മാല കൊരുക്കാൻ പോകാം.. പോകാം..' Kunjettan - The Wise കുഞ്ഞേട്ടൻ്റെ കടയിൽ അന്ന് 10 പൈസക്ക് ഓറഞ്ച് മിഠായി അഥവാ പുളിപ്പ് മിഠായി കിട്ടും. ഞാൻ കോളേജിൽ പഠിക്കുമ്പോളാണ് ഇതിനു 10 പൈസ...സ്കൂളിലായിരുന്നപ്പോ 5 പൈസ ആയിരുന്നു. കടും പുളിപ്പുകാരണം അതുതിന്നാൽ വായിലെ തൊലിയൊക്കെ പോകും..പക്ഷേ നല്ല രുചിയാണ്! 50 പൈസക്ക് 5 എണ്ണം സ്ഥിരം വാങ്ങും. അപ്പോ കുഞ്ഞേട്ടൻ പറയും, "കൊച്ചു മാത്രവേ ഇപ്പൊ ഈ മൊട്ടായി വാങ്ങാറൊള്ളൂ. വേറെ പിള്ളേർക്കൊക്കെ പുതിയ തരവാ വേണ്ടേ. അത് വാങ്ങാൻ മേലാരുന്നോ.."എന്നൊക്കെ. കുഞ്ഞേട്ടൻ എപ്പോളും പറയാറുള്ള മ...