If you can't see the walls...
ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാതെ ആരംഭിച്ച ഒരു ട്രെൻഡ് ആണ് 'book in the back pocket'. എലോർഡി, താൻ വായിക്കുന്ന ബുക്ക്, കാർഗോ പാൻ്റിൻ്റെ പോക്കറ്റിൽ വെച്ചതായുള്ള ഒരു ഫോട്ടോ, സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അത് വളരെപ്പെട്ടന്ന് 'book in pocket challenge' എന്നറിയപ്പെട്ടു. അതോടെ, യുവാക്കൾ കൂട്ടമായി അവരുടെ പോക്കറ്റിൽ ഒരു ബുക്ക് തിരുകിത്തുടങ്ങി! Book rapidly became a style statement.
ഇത് വലിയൊരു ആഗോള പ്രവണതയുടെ ചെറുചുഴികളിൽ ഒന്ന് മാത്രമാകുന്നു.
അതേപോലെ ഒന്നാണ് Tik Tok.ലെ പുസ്തക കമ്മ്യൂണിറ്റി ആയ Book Tok. Book Tok.ലൂടെ അപാര പ്രശസ്തി നേടിയ (അഥവാ വൈറൽ ആയ) ഒരുപാട് പുസ്തകങ്ങളുണ്ട്. ഹന്യ യനഗിഹാരയുടെ 'A Little Life' തൊട്ട്, ഇങ്ങു മലയാളത്തിൽ അഖിൽ ധർമ്മജൻ്റെ റാം c/o ആനന്ദി വരെ. നമ്മൾ അറിയുന്ന സെലിബ്രിറ്റി വായനാകുതുകികളായ ഓപ്ര വിൻഫ്രി അല്ലെങ്കിൽ എമ്മ വാട്സൺ, ഇവരെക്കൂടാതെ, കയ ഗർബർ, ഡക്കോട്ട ജോൺസൺ, ദുവ ലിപ ഇവർക്കെല്ലാം ഒരു ഇൻ്റർനെറ്റ് ബുക്ക് ക്ലബ് ഉണ്ട്. എന്തെന്നാൽ മാർക്കറ്റ് അതു ഡിമാൻ്റ് ചെയ്യുന്നു.
ഈ ചെറുചുഴികൾ ഓരോന്നും, പരമ്പരാഗത വായനക്കാരെയും, പരമ്പരാഗത എഴുത്തുകാരെയും ഒരേപോലെ വട്ടം കറക്കുന്നു.
വായന ഒരു വിപ്ലവമായി ഒരു കാലം വരെ നമ്മൾ കരുതിയിരുന്നു. ഇന്ന് അതൊരു aesthetic. എന്തിനേറെ പറയുന്നു, പുസ്തക കവർ പോലും aesthetics അനുസരിച്ചാണ് പ്രസാധകർ ഇറക്കുന്നത്. The content is secondary to the aesthetic it projects. Just like aesthetic of a movie becomes much more important and even a determinant of the reputed awards. Aesthetic എന്നതിന് സൗന്ദര്യപരമായ ഇടുങ്ങിയ അർത്ഥമല്ല. അതിനു പൊളിറ്റിക്കൽ ആയൊരു അർത്ഥവുമുണ്ട്. A book is no longer just a book—it’s a prop, a statement piece, an accessory. Carrying a book, merely carrying.. becomes intellectualism. Keeping a To Read List holds the same meaning as holding a home library. How cool isn't it.. or is it not?!
ആരാണ് ഇത്രവേഗം ഈ micro-cultures രൂപപ്പെടുത്തുന്നത്? അത്രവേഗം തന്നെ അവയെ ഇല്ലെന്നാക്കുന്നത്?
'അനോറ'യിലെ ടോറോസ് എന്ന കഥാപാത്രം പബ്ബിൽ ഇരിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരെ നോക്കി ആകെ അരിശത്തോടെ പറയുന്ന രസകരമായ ഒരു ഡയലോഗ് ഉണ്ട് :
"You know what, I’m so sick of your generation, man. I mean, look at you. No respect for elder, no respect for authority, no goals. I mean, the only goal you have.. just to buy pair of cool sneakers. That’s all. I mean, honestly. No work ethics. Lazy, stupid! What is wrong with you? All you do is TikTok, Instagram, TikTok, Instagram. That’s it."
'അനോറ' മികച്ച ചിത്രത്തിനുള്ള ഓസ്കാർ അർഹിച്ചിരുന്നോ എന്ന വാദം അവിടെ നിൽക്കട്ടെ (ഇല്ലയെന്നാണ് എൻ്റെ പക്ഷം, മൈക്കി മാഡിസണിൻ്റെ പ്രകടനം ഒഴിച്ചുനിർത്തിയാൽ)... ഈ റഷ്യൻ ഹാൻഡ്‌ലർ ടോറോസ് എന്നെ ഹഠാദാകർഷിച്ചു! പാവം മനുഷ്യൻ! ടോറോസിന് മനസ്സിലാകുന്നതിനും ഏറെ അകലെയാണ് ഈ തലമുറ. Sneakerhead എന്തെന്നുതന്നെ അയാൾ കേട്ടിട്ടുണ്ടാവുമോ? ഇടുന്ന വസ്ത്രം തൊട്ട് കഴിക്കുന്ന ഭക്ഷണം വരെ instagrammable ആയൊരു ലോകത്ത്, കഥയറിയാതെ ആട്ടം കാണുന്ന 'boomer' ടോറോസ്.
So... was Toros that wrong about the rant?
ട്രംപിൻ്റെ രണ്ടാം വരവിന് ഒരുപാട് പ്രത്യേകതകളുണ്ട്. അവയിൽ പലതും ട്രംപിനെ സംബന്ധിക്കുന്നതുപോലുമല്ല. ഒരു പ്രത്യേകത പറയാം—കല്ലിനു കാറ്റ് പിടിക്കുമോ എന്ന മട്ടിലൊരു അമേരിക്കൻ ജനത. അധികാരമേറ്റ് വെറും 2 മാസത്തിൽ, അമേരിക്കൻ സമ്പദ്ഘടനയെത്തന്നെ (ലോക സമ്പദ്ഘടനയേയും) ഉലയ്ക്കുന്ന പലതും സംഭവിച്ചിട്ടും... അമേരിക്കക്കാർ അഗാധ മൗനത്തിലാണ്. ഒരു വർഷം കൊണ്ട് 50% കയറിയ നിസ്സാരം മുട്ടയുടെ വില തുടങ്ങി സിഗ്നൽ ആപ്പിൽ അബദ്ധത്തിൽ പങ്കുവെയ്ക്കപ്പെട്ട അമേരിക്കൻ യുദ്ധ തന്ത്രങ്ങൾ വരെ. പിരിച്ചുവിടപ്പെട്ട പ്രധാന ഏജൻസികൾ—ഒരു വശം, മറ്റൊരു വശം—തിരഞ്ഞെടുക്കപ്പെടാതെ തന്നെ സർക്കാരിലെ പ്രധാന പദവി കൈയ്യാളുന്ന, 330 ബില്ല്യൺ ഡോളർ ആസ്തിയുള്ള ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ.
എന്തുകൊണ്ട് നമ്മുടെ തെരുവുകൾ നിശബ്ദമാകുന്നു? അമേരിക്കയുടെ തെരുവുകൾ, ഇന്ത്യയുടെ തെരുവുകൾ എന്നിങ്ങനെ വ്യത്യാസമുണ്ടോ? തെരുവുകൾക്ക് ഒരേ ശബ്ദമല്ലേ... എനിക്കങ്ങനെയാണ് എന്നും തോന്നാറ്. ടിയാനൻമെൻ ചത്വരത്തിനു പറയാനുള്ളത്, കൊണാട്ട് പ്ലേസിനും നമ്മുടെ മാനവീയം വീഥിക്കും പറയാനുണ്ടാവില്ലേ?
Where have our youth disappeared? Are they in their homes? No, I don't see them there. Oh they might be in their workplace—wow! productive nation—so all of them have a job!? Unemployment is a myth?! Maybe our glowing GDP is doing its miracles. Sorry, but I heard that was the narrative we (should) follow these days. Man...where are they!
അതുങ്ങൾ എവിടെങ്കിലും പോകട്ടെ. നമ്മൾ അനോറയെപ്പറ്റിയല്ലേ പറഞ്ഞുവന്നത്?
'അനോറ'യുടെ character study വിട്ട് അനോറ പ്രതിനിധീകരിക്കുന്ന തൊഴിലാളി വർഗത്തെപ്പറ്റി നമുക്ക് പറഞ്ഞുതുടങ്ങിയാലോ—അല്ലല്ല ലൈംഗികത്തൊഴിലാളികളല്ല—അവരും, പലരും ഉൾച്ചേർന്ന—the Precariat class. സാമ്പത്തിക ശാസ്ത്രജ്ഞനായ ഗൈ സ്റ്റാൻഡിംഗ്, സംഭാവന ചെയ്ത ഈ വാക്ക് — precarious.ഉം, proletariat.ഉം കൂടിച്ചേർന്ന ആശയം തന്നെ പങ്കുവെക്കുന്നു. ഉറപ്പില്ലാത്ത തൊഴിലും കുറഞ്ഞ വരുമാനവും, അതിനാൽത്തന്നെ അസ്ഥിരമായ ജീവിതവും നയിക്കുന്ന—'constantly replaceable'—ആയ ഒരു പുതിയ തൊഴിലാളി വർഗ്ഗം. നമ്മുടെ ഓൺലൈൻ ഡെലിവറിക്കാർ തൊട്ട് കോൾ സെൻ്റർ ജീവനക്കാർ വരെ. സർവീസിന് നല്ല റിവ്യൂ ഇട്ടാൽ 2 രൂപ ബോണസ് കിട്ടും, അതുകൊണ്ട് റിവ്യൂ ഇടാൻ മറക്കല്ലേ, എന്ന് പല ഡെലിവറിക്കാരും പറഞ്ഞിട്ടുണ്ട്. വീണ്ടും വിളിച്ചോർമ്മിപ്പിച്ചിട്ടുണ്ട്. 2 രൂപ! 2 രൂപക്കുവേണ്ടി ഒരാളെന്നെ വിളിച്ച് ഓർമ്മിപ്പിക്കുന്നുണ്ടെങ്കിൽ, നമ്മൾ ഒരു സമൂഹം എന്ന നിലയിൽ ഒരുപാട് താഴേക്ക് പോയെന്ന് തോന്നുന്നോ?
പഴയ proletariat.നു പോരടിക്കാൻ ഒരു ഫാക്ടറി മുതലാളി മുന്നിലുണ്ടായിരുന്നു. ഫാക്ടറി ജോലിക്കാർ പറയുന്നു: ഞങ്ങൾക്ക് മെച്ചപ്പെട്ട വേതനവും, സ്‌ഥിര ജോലിയും തരൂ. മുതലാളി പറയുന്നു: നിനക്കൊക്കെ ഇപ്പൊ തരുന്നതേ കൂടുതലാണ്. വേണമെങ്കിൽ ജോലി ചെയ്യെടാ.. ഇല്ലെങ്കിൽ പോയി തെണ്ട്! ജോലിക്കാരൻ കണ്ണ് ചുവപ്പിച്ചു പറയുന്നു: "What did you say? Beggars? Maybe we are poor...coolies...trolley pullers...but we are not beggars! You enjoy this status in life because of our sweat and blood! Let it be the last time...if you dare to say that word once more, I will pull out your bloody tongue!"
പുതിയ precariat ആരോട് സമരം ചെയ്യും?
Precariat.ന് ഇതുപോലെ നേർക്കുനേർ നിന്ന് വെല്ലുവിളിക്കാൻ, സമരം ചെയ്യാൻ, കാണപ്പെടുന്ന ഒരു മുതലാളി മുന്നിൽ ഇല്ല. സമരം അവരവരോട് തന്നെ. അവരുടെ ചില ആത്മഗതങ്ങൾ : ഈ പുതിയ സ്കിൽ പഠിച്ചെടുക്കേണ്ട താമസം, എനിക്ക് ഫ്രീലാൻസ് വർക്ക് തുരുതുരാന്നാവും വരിക! ഓവർടൈം പോകാം, എങ്കിൽ എന്നെ പിരിച്ചുവിടാൻ സാധ്യതയില്ല! PhD എടുത്താൽ മതി, പിന്നെ ഈ നക്കാപ്പിച്ച ഗസ്റ്റ് ജോലിയും മതിയാക്കി, ഒരു രൂപ വാങ്ങാതെ എന്നെ കൊത്തിക്കൊണ്ടുപോകാൻ വരും കോളേജുകൾ!
You think you are exhausted by accident—no it is in the design. The matrix ensures you are always too overworked to resist, too anxious to pause, too precarious to dream. This is not just survival—it is manufactured helplessness, optimized for obedience. And when real resistance feels impossible, what remains? The illusion of participation. The comforting blue pill.
If.. if you can’t see the walls of the prison, it means you’re free... right?
ഉത്തരമില്ലാത്ത എത്ര ചോദ്യങ്ങൾ കടന്നാണ് നാം വന്നത്...
കഷ്ടപ്പെടാനുള്ള മനസ്സു മതി, ജീവിതം രക്ഷപ്പെടുമെന്ന് നമ്മെ പലർകൂടി ധരിപ്പിക്കുന്നു. ഒരു ലോക ശക്തിയാകാൻ ഒരുങ്ങിയിരിക്കുന്ന രാജ്യത്തിൻ്റെ പൗരന്മാരാണ് നിങ്ങൾ. നിങ്ങളുടെ കഷ്ടപ്പാട് അതിനാൽ അഭിമാനമാകുന്നു—നിങ്ങൾ ഒരിക്കലും അവകാശങ്ങൾക്കായി വിപ്ലവം നടത്തേണ്ടതില്ല! നാം അതപ്പാടെ വിശ്വസിക്കുന്നു. കോട്ടിട്ട മറ്റൊരാൾ പറയുന്നു: നിങ്ങളാണ് നിങ്ങളുടെ ബോസ്! എന്നാൽ ഓടിയോടി അടുത്ത് ചെല്ലുംതോറും ഫിനിഷ് ലൈൻ മാറിപ്പോകുന്നതായി നമുക്ക് തോന്നുന്നു. നിരാശയിൽ ഇരിക്കുന്ന നമ്മൾക്കൊരു ബ്രോഷർ നീട്ടി ഒരാൾ : സന്തോഷം കണ്ടെത്തേണ്ടതല്ല—വാങ്ങേണ്ടതാണ്. നിങ്ങൾ വിഷമത്തിലാണോ? ഈ ഉൽപ്പന്നം വാങ്ങൂ. നിങ്ങൾക്ക് അറിയില്ലേ നിങ്ങളുടെ ഐഡൻറ്റിറ്റി എന്തെന്ന്? ഈ പുതിയ ബ്രാൻഡ് നിങ്ങൾക്ക് ഐഡൻറ്റിറ്റി തരും... ഇതൊക്കെ വാങ്ങാനായി മികച്ച വരുമാനവും, ഒരു സ്‌ഥിര ജോലിയും വേണമല്ലോയെന്ന് അപ്പോളാണ് ഓർമ്മിച്ചത്. ഓർമ്മിച്ച നിമിഷം തന്നെ ഒരു നോട്ടിഫിക്കേഷൻ നമ്മളോട് പറഞ്ഞു: യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടാനായി സ്ക്രോൾ ചെയ്യൂ, ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ—ആവർത്തിക്കൂ. നിങ്ങളുടെ ശ്രദ്ധയും സമയവും മാത്രം, നിങ്ങൾ അടയ്ക്കുന്ന വാടക. മറ്റൊന്നും ഞങ്ങൾക്കാവശ്യമില്ല!
Maybe we no longer live in late-stage capitalism. We might be in an early-stage neo-feudalism. We work for the primary landlord who commands, the secondary landlord who profits, and the invisible landlord who owns us—right here, on the other side of this screen.
But, again.. if we can’t see the walls of the prison, we must be free... right?
Comments
Post a Comment