Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

X'mas night...

Happy birthday to you loving Jesus...:-)

യുക്തിവാദങ്ങൾക്കും,ചരിത്രത്തിന്റെ ഉള്ളുകളികൾക്കും , ഉത്തമ തത്ത്വശാസ്ത്രത്തിനും  ഒരു ദിനം അവധി... ഇന്നത്തേക്ക് ഈ ഓർമ്മകൾ കൂട്ട്.

പുല്ക്കൂടൊരുക്കി..കുളിയും പാസാക്കി...പോത്തുകുട്ടനെ  മാരിനേറ്റ് ചെയ്യാൻ വച്ച്..പിന്നെ ഇടോ പിടോന്നു സകലമാന പേർക്കും മെസ്സേജ് അയച്ച് ...11.45നു പള്ളിലേക്ക് വിട്ടു. പോണവഴി ഷിബു ചേട്ടനാ പറഞ്ഞേ .. ''ഒട്ടും തണുപ്പില്ലല്ലോ..പണ്ടൊക്കെ എന്നാ തണുപ്പാരുന്നു..രാത്രീൽ പോകുമ്പോ..'' അതേൽ ഏറ്റുപിടിക്കാൻ ഞങ്ങളെല്ലാം....ഞാനും ഓർക്കാതിരുന്നില്ല ..പല്ല് കൂട്ടിയടിക്കുന്ന കുളിരിൽ നടന്നുപോയി കൂടിയ ക്രിസ്മസ് കുർബാനകൾ. തണുപ്പ് ഒട്ടു കുറഞ്ഞു, ആകാശ നക്ഷത്രങ്ങളും എണ്ണിയെടുക്കാൻ മാത്രം.......എന്തൊക്കെ മാറാൻ, നഷ്ടമാകാൻ, ഇനിയും... വഴിനീളെ illumination. പുല്ക്കൂടിനു മെനക്കെടാത്തവരും, മാല ബൾബ് തലങ്ങും,വിലങ്ങും ഇട്ടു കളിക്കുന്നു! Illuminated X'mas തന്നെ..! ഉം...Show must go on...അല്ലേ മാഷേ..?!

പാതിരക്കുർബാന ഒരു പ്രലോഭനമാണ്‌,പണ്ടേ...അതിനു ചില രസങ്ങളൊക്കെ ഉണ്ടല്ലോ...രാത്രീലങ്ങനെ സ്വതന്ത്ര സഞ്ചാരം ...തണുപ്പ്...കുഞ്ഞിപിള്ളേരുടെ കോപ്രായം കാണൽ ..പിന്നെ, ലല്ലുവിന്റെ പാട്ടും. എന്റെ വലിയ ഇടവകയിലെ 50 ശതമാനം പേരേ, വല്ല പെരുന്നാളോ, ഈസ്റ്റെറോ, ഇപ്പോ ദാ ക്രിസ്മസിനൊ ഞങ്ങടെ ചെറിയ പള്ളിക്കകത്തു കൊള്ളൂ...അതാണ്‌ പുറത്തിരുന്നു പിള്ളേരേ നോക്കാനും അവസരം.... കൈക്കുഞ്ഞുങ്ങള് തൊട്ടു, കാക്കിരി പീക്കിരി വരെ വന്നിട്ടുണ്ടാവും....... അതുങ്ങളെ ചുമ്മാ നോക്കിയിരിക്കാൻ രസം തന്നെ. കുറെ കക്ഷികൾ ഉറക്കം തൂങ്ങലാവും വരുന്നപാടെ..വേറെ ചിലര് ''അതുകണ്ടോ അമ്മേ വെറ്റം ..ഇതുകണ്ടോ അമ്മേ നച്ചത്രം..''എന്നിങ്ങനെ... ഭക്തിപുരസരം നിൽക്കുന്ന അമ്മമാരെ നിലത്തു നിർത്താതെ  ..ഓട്ടടാ ഓട്ടം! അതും ഒരു കാഴ്ച്ച ... മുതിർന്നവരും ഉറക്കത്തിൽ പിറകോട്ടല്ല ...പടിയിലിരുന്നും,വാതിലിൽ ചാരിയും...ശാന്തരാത്രി തിരുരാത്രി......'''!!പടോ!!!..''' ..എന്താണത്?? Sorry...കൈയ്യീന്ന് ടോർച്ച്, താഴെപോയ്..ഏയ് ഉറങ്ങീതല്ല...മയങ്ങീന്നു തോന്നുന്നു...;-] 

ഇന്നത്തെ രാത്രിയിലെ എറ്റം നല്ല ക്ലിക്ക് - ഒരമ്മ മൂന്നു മക്കളെ ചേർത്ത് ഉറക്കുന്നതായിരുന്നു...മൂന്നാൾക്കും മടിയിൽ കിടക്കണം! അമ്മയ്ക്കു പ്രശ്നല്ല......മൂന്നാളും മേൽക്കുമേൽ കിടന്നുള്ള ആ ഉറക്കം...എത്രനേരം ഞാൻ കണ്ടുനിന്നു... ഏറെ  കഴിഞ്ഞില്ല ഒരാളെണീറ്റു...ഇവളെന്തിനുള്ള പുറപ്പാടെന്നു വിചാരിച്ചു,ഞാൻ...അവൾ മുകളിലെ സ്റ്റെപിലേക്ക് കയറി..അമ്മയുടെ തോൾവഴി കൈചുറ്റി ...കഴുത്തിലേക്കു തല ചായ്ച്ചുറങ്ങാൻ നേരമെടുത്തില്ല. മറ്റു രണ്ടാളും മടിയിൽ. അമ്മയ്ക്ക് ഒന്നും പുതുമയല്ല...അമ്മയുടെ മടിയും, മാറും...ഇത്ര സുരക്ഷിതമായ ഇടമില്ലന്നാ നമ്മുടെ ഒന്നാം പാഠം. ഈ ഇടം, ക്രിസ്തുവിന്റെയും  പ്രിയപ്പെട്ട ഇടം... Jesus,always,the son of man. 

കാത്തുകാത്ത് ..ഉണ്ണി പിറന്നു...തീ കായിക്കാനായി അച്ചൻ  കൈയ്യിൽ  എടുത്തു ..3,4 വട്ടം നെരിപ്പോടിനു വലംവച്ച്...ഈ ആചാരമൊന്നും ഒരിക്കലും നിന്നുപോവരുതേ..ദൈവമേ. വീണ്ടും പള്ളിയിലേക്ക്.....ബാക്കി കുർബാന ..പക്ഷേ ,ഇന്നത്തെ choir പലര് കൂടി,ഏറെ ചിത്രം ഓട്ടപ്പാത്രം മാതിരിയായി!!.. ലല്ലുവിന്റെ monopoly ആണ് എനിക്ക് പ്രിയം,,പലർക്കും. ലല്ലു പാടുന്ന ''കാവൽ മാലാഖമാരെ ..'' കേട്ടാൽ ഞാനീ ഭൂമിലേ അല്ലാന്നാ തോന്നൽ .........അത്ര divine..പ്രാക്ടീസ് കൊണ്ടല്ലാതെ കിട്ടുന്ന ചിലതുണ്ടല്ലോ... ലല്ലുവിനെ,പപ്പ പഠിപ്പിച്ച  പാട്ട്...അങ്ങനൊരു tender feeling.ഉം ആ പാട്ടിനുണ്ട്........ഇതും ക്രിസ്മസ് ...ചില ഓർമ്മകൾ, ഓർമപ്പെടുത്തലുകൾ, നഷ്ടങ്ങൾ...ഒക്കെയും ഉണ്ട്.

എന്തൊക്കെയോ പറഞ്ഞുപോണു..ഏതാണ്ടൊക്കെ വിട്ടും പോയ്‌... നേരം ഇച്ചിരി ആയല്ലേ...എന്നാ കെടന്നേക്കാം...

A high angle shot of my crib




























Comments

Popular Posts