Snippet of Recent Posts

കൊച്ചി

ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടെന്നൊക്കെ ആൾക്കാര് പറയില്ലേ... ആരും ഇല്ലാത്തവർക്ക് കൊച്ചി ഉണ്ടെന്ന് ഞാൻ പറയും. 

ഞാൻ ഇത്ര അധികം സ്നേഹിച്ച ഒരു നഗരം ഇല്ല വേറെ. എന്നെ ഇത്ര അധികം സ്നേഹിച്ച നഗരം ഇല്ല വേറെ. ആദ്യമായി കൊച്ചിയിൽ വന്നിറങ്ങിയപ്പോൾ എനിക്ക് അറിയാമായിരുന്നു ഈ നഗരം എന്നെയും കൊണ്ടേ പോകൂ എന്ന്! ആ gut feeling വെറുതെ ആയിരുന്നില്ല. 

the song i'm listening to right now, is...''മൺപാത നീട്ടുന്ന മോഹങ്ങളേ, കൺപീലി പുൽകുന്ന സ്വപ്നങ്ങളേ.. നെഞ്ചോടു ചേർക്കുന്നു ഞാൻ നിങ്ങളേ ..'' രാജേഷ് പിള്ളയുടെ മിലിയിലെ പാട്ട്. എത്രയോ വർഷങ്ങൾ മിലി റിലീസ് ആയിട്ട്. അന്നെത്രയോ വട്ടം കേട്ടിരുന്നു. ഇന്നും...

ഈ പാട്ടും, കൊച്ചി തരുന്ന ഫീലിംഗും ഒന്നുതന്നെ.

ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ 
മഴവിൽ നിറം പാകുമീസന്ധ്യയിൽ 
ചിറകോടു ദൂരെ പറന്നോട്ടെ ഞാൻ ...

Comments

Popular Posts