...Oru yathrayude ormaputhukkal..


ഉയരുകയും താഴുകയും ചെയ്യുന്ന ചീനവലകൾ. നീളുന്ന നടപ്പാതകൾ. പൗരാണികതയുടെ അവശിഷ്‌ടങ്ങൾ . ഓർമകളുടെ  ഭാരം പേറി , മണ്ണിലേക്ക്  ആഴ്ന്നാഴ്ന്നിറങ്ങിയ നിബിഡവൃക്ഷങ്ങൾ . തണൽ . മൗനം കൊണ്ട തണൽ. ദീർഘമായ തണൽ . സകലരെയും സകലതിനെയും തൊട്ടുകടന്നുപോകുന്ന കാറ്റ്. സാക്ഷിയായി നീലക്കടൽ..വെള്ളത്തിരകൾ. അനന്തതയിലേക്ക് പരന്നു നീളുന്ന മണൽതിട്ട. ഒറ്റതിരിഞ്ഞു പോകുന്ന വള്ളങ്ങൾ.. വീണ്ടും വലകൾ... ഒരു മീൻ പോലും കിട്ടാതെ വീണ്ടും വലതു വശത്തു വലയെറിയുന്നവർ. ചാരുബെഞ്ചിലെ പ്രണയസല്ലാപങ്ങൾ, ചങ്ങാത്തങ്ങൾ, ചില ഒറ്റപ്പെട്ട തുരുത്തുകൾ --- കണ്ടു ഒരു പുസ്തകപ്രേമിയെയും -- വായിക്കുന്നത്‌ ഗ്രീക്ക് പുരാണം. കടലിനെ സാക്ഷിയാക്കി വായിക്കാൻ പറ്റിയ പുസ്തകം.

ആത്മാക്കളെ ആരാണ് താഴിട്ടു പൂട്ടിയത്? ഡച്ച് പ്രേതങ്ങളുറങ്ങുന്ന ശിലാനിർമ്മിതികൾ ... അവിടെ ഞങ്ങൾക്കു കാഴ്ചയൊരുക്കാൻ മാത്രമായി വന്ന നീലപൊന്മാൻ ..... വല്ലാതൊരു ഭംഗിയുണ്ടായിരുന്നു, ആ നിർജീവതയ്ക്കിടയിലെ ജീവന്. 



Comments

Popular Posts