Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

bangalore diaries#manithan#feelings

ഇന്ന് ഫ്രീ ആയിരുന്നു...വല്ലാണ്ട് ബോറടിപ്പിച്ചൊരു ദിവസം കൂടി. വൈകിട്ടായപ്പോളേക്ക് മടുത്തുറങ്ങി..എണീറ്റു..ഒരു കട്ടൻ ഇട്ടുകുടിച്ചു. നാളെ പോകുന്നു...വീട്.

സിനിമ കാണണമെന്ന് വിചാരിച്ചിട്ട് ഒന്നു രണ്ടു ദിവസം. കണ്ടു. 'മനിതൻ'.
അഭിനയവും ടെക്‌നിക്കാലിറ്റിയും അവിടെ നിൽക്കട്ടെ. ഒരു സിനിമ ഓർമപ്പെടുത്തലാകുമ്പോൾ മറ്റുള്ളതൊക്കെ നിസാരമല്ലേ. മെസ്സേജ് മൂവിസിൽ ഒന്നെന്നു തള്ളിക്കളയാൻ എളുപ്പമാണ്. അതത്രെ ഉള്ളൂ, എങ്കിലും? എന്നൊരു ചോദ്യമിട്ടുതന്നിട്ടല്ലേ...പണ്ടത്തെ ഗുണപാഠകഥകളാ ഓർമ്മ വരുന്നേ...ഇന്നത്തെ തലമുറ പഠിക്കുന്നുണ്ടാവോ മല്ലനെയും മാതേവനെയും? ഇല്ലായിരിക്കും. പഠിച്ച ഞങ്ങളുപോലും അതൊക്കെ മറക്കാൻ അധികനേരം എടുക്കുന്നില്ല. ഒന്നീ നഗരത്തിൽ എത്തിയാമതീലോ...

ഇവിടെ ഇൻസ്റ്റിട്യൂട്ടിൽ 24 മണിക്കൂർ വൈഫൈ ഉണ്ട്...മാസം വെറും 600 രൂപയ്ക്കു സുഖതാമസം. റിസർച്ച് എന്നുപറഞ്ഞു 5,6 വർഷമായി ഇവിടുള്ളവരുണ്ട്. ആർക്കും വേറെങ്ങും പോകണ്ട...നഗരം എങ്ങനെ എന്റെ തലമുറയെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുവെന്നു കുറച്ചു ദിവസങ്ങൾകൊണ്ടു മനസിലാകുന്നു. ഒരേ ചിന്താഗതിയും ഒരേ ഇഷ്ടങ്ങളും ഒരേ രീതികളും. സ്വാതന്ത്ര്യത്തിന്റെ അവസാനവാക്കും അവരവർ തന്നെ. അടിമുടി ബ്രാൻഡഡ് ആയിരുന്ന്, സായുധവിപ്ലവവും കാശ്മീർ വിഷയവും പറയുന്നതും, LGBT അവകാശങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതും ട്രെൻഡ്...live music shows,concerts ഒരുപോലെ സാന്നിധ്യം.. മിക്കവാറും പുറത്തുനിന്നു ഭക്ഷണം..adventure trips മാസത്തിലൊന്നെങ്കിലും must. ഇതാണ് ലോകം..ഇതാണ് സ്വാതന്ത്ര്യം. ഇവിടെമതിയെന്നും.

ഇവിടെ പിന്തള്ളപ്പെട്ടു പോകാതിരിക്കാൻ ഓരോരുത്തരും കിണഞ്ഞു ശ്രമിക്കുന്നു. ഈ ശ്രമമാണ് ഇവരെ ഒരുമിപ്പിക്കുന്നത്. ശ്രമിക്കുകപോലും ചെയ്യാതെ ചിലരും. ഞങ്ങളെന്നാണ് മാളുകൾ വിട്ടു പൊടിനിരത്തിലേക്കിറങ്ങുക...എസിയുടെ ആലസ്യം മറന്ന് തണുപ്പിലുറങ്ങുന്ന കുറേ ജീവിതങ്ങളെ കാണുക...യാത്രകൾ ആഘോഷിക്കാൻ മാത്രമല്ലെന്ന് ഒന്നോർക്കുന്നത്...

'മനിതൻ' വീണ്ടും ഓർമിപ്പിച്ചു. എന്റെ ഇടം ഇതല്ല എന്ന്. ആരെയെങ്കിലും കൂടി ഓർമിപ്പിക്കട്ടെ...

Comments

  1. Pregruthy viralthumbil kurichirunnathokkeyum inninu nashtam mathram..thirichupokku oru pakshe asadhyamennu thonnippovukayanu..lokam athramel ulvalinjirikunnu...ninnile chindhakal unarthupattakatte

    ReplyDelete

Post a Comment

Popular Posts