#home#onam#travel#movies#food#thoughts
Slightly confused about what to write...ഓണക്കാലമല്ലേ അമ്മമലയാളം മതി. ശരി. എന്തെഴുതണം? വീടിൻ്റെ ചൂടിലാണ്...പായസത്തിൻറെ ഇളം ചൂട്. അതിലിങ്ങനെ കഴിഞ്ഞുകൂടി രണ്ടു ദിവസം. ഇരിപ്പുറയ്ക്കാണ്ട് പോയി - കൊച്ചി. അല്പം ഷോപ്പിംഗ്, സെൻറർ സ്‌ക്വയറിൽ ഒരീച്ച കടക്കാത്ത പോലെ സ്കൂൾ പിള്ളേരുടെ ബഹളം...മുണ്ടുടുത്തും സെറ്റ് സാരിയിലും
ജോറായിരിക്കുന്നു എല്ലാരും. പക്ഷേ തുരുതുരെ സെൽഫിയും എടുത്ത് നിങ്ങൾ കഴിച്ച kfc chicken wings.ലും sizzler.ലും ആ ഭംഗിയങ്ങ് പോയീട്ടോ...ഒരു പൊരുത്തക്കേട്! ഓണാഘോഷം ഇങ്ങനെയുമായി ന്നു മനസിലാക്കി ഞാൻ... ഓൾഡ് ജനറേഷൻ. പിന്നെ പൂക്കളുടെ മണമടിച്ചു കുറെ നടന്നു. അതും തമിഴനെത്തിച്ചു തന്നു. ഇങ്ങനെ എല്ലാം ആരൊക്കെയോ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇൻസ്റ്റന്റ് പായസം സദ്യ പൂക്കളം. ആരാ...ആഹ്..പ്രിയങ്ക പൂക്കളമിട്ട ഫോട്ടോ അയച്ചുതന്നു. ഞാൻ ചോദിച്ചേ...പൂ എവിടുന്നാന്ന്..വീട്ടിലെയാണ്. സന്തോഷം വന്നു.:-)
ഇനി അൽപ്പം രുചിക്കാര്യം. പാലട പ്രഥമൻ മൂന്നു വട്ടം, അരിപ്പായസം ഒന്ന് ഇതായിരുന്നു പായസക്കണക്ക്. പിന്നെ പ്രിയപ്പെട്ട ഇഞ്ചിക്കറി, ഇഷ്ടമില്ലെങ്കിലും അമ്മച്ചിയുടെ കൈതൊട്ടാൽ അറിയാണ്ട് കൂട്ടിപ്പോകുന്ന അവിയൽ, കിട്ടാതെപോയ പച്ചടി...പലരുണ്ട് രുചി തന്ന്. ഇത് കോൺഫിഡൻസ് അല്ല,അഹങ്കാരമാണ് എന്നപോലാണ് കക്ഷീടെ പാചകം. ഇന്ന് പാവയ്ക്കാ തീയൽ വച്ചു...ടേസ്റ്റ് എഴുതിവെക്കാൻ കഴിഞ്ഞെങ്കിൽ! ഞാനും ഓണവിഭവമല്ലാതൊന്ന് ഉണ്ടാക്കി..ഷാഹി തുക്ടാ..;-)
ഓണത്തിനുള്ള സിനിമ ക്വോട്ട ബാക്കി..ല്ലേ...രണ്ടു ലാൽ പടങ്ങൾ. 'ജനത ഗാരേജി'നേയും ലാൽ മൂവി എന്നു കൂട്ടിയെന്നേ ഉള്ളൂ. അതിലും ലാൽ നിറഞ്ഞുനിന്നു. പിന്നിതാ ഇന്ന് 'ഒപ്പം'. പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയപോലെ തോന്നി. അത്ര ഒതുക്കത്തിൽ (അതോ മറ്റൊരു വാക്കാണോ വേണ്ടത്?!) ജയരാമനായി ജീവിക്കാൻ..ഇനി ആ കഥാപാത്രമായി മറ്റൊരാളെ സങ്കൽപ്പിക്കാൻ ആവില്ലാത്തപോലെ.
ഇന്ന് ഉസ്താദ് ഹോട്ടൽ കണ്ടു,അവസാനഭാഗം..നാരായൺ കൃഷ്ണനെ കണ്ടുമുട്ടുന്ന ഭാഗം. എന്നാണ് ഇതുപോലെ മനസ്സിനിഷ്ടപ്പെട്ട ഒരു ജോലി..ഓ ജോലി അല്ലല്ലോ, അതിനെന്താ പറയുക....ആ കർമം ചെയ്യാനാവുന്നതെന്നു ചിന്ത പോയി. ആ ചിന്തയാണ് എന്നത്തേയ്ക്കും പേടിപ്പെടുത്തുന്നത്, ഒരിടത്തും എന്നെ ഉറച്ചുനിർത്താത്തത്, ഉള്ളിലെവിടെയോ ഇരുന്ന് വെല്ലുവിളിക്കുന്നത്. പ്രാർത്ഥിച്ചുപോകുന്നതും ഇതുകൊണ്ടുതന്നെ. ഓണക്കാലത്തിനും ഇതേ ചിന്ത തരാനായി ഏഷ്യാനെറ്റ് ഒരു ഷോർട്ട് ഫിലിം ഇട്ടു. '6 പീസ് പിസ്സ' പൊന്നമ്മച്ചിക്ക് ഓണം കൂടാൻ വേണ്ടി മാറ്റിവെച്ചോ നമ്മുടെ ഒരു പിസ്സയുടെ പൈസ? ചോദ്യം മനസിലാകാത്തവർ ഫിലിം കാണുക ട്ടോ...
ഓണമിങ്ങനെ കഴിഞ്ഞു. ട്രെയ്‌സ് പറഞ്ഞതുപോലെ എന്നും ഓണമാകട്ടെ!:-)

wow nice post
ReplyDelete