Aamchi Mumbai

                   എഴുതുമ്പോൾ, സ്ഥലങ്ങൾ മാത്രമായോ..സംഭവങ്ങൾ മാത്രായോ ചുരുക്കുന്നതെങ്ങനെ? യാത്രകളെ ഇത്ര ആഗ്രഹിക്കാനും, സ്നേഹിക്കാനും കാരണം ചില അപരിചിത മുഖങ്ങളാണ്. ഭാഷ വേറെ, സംസ്കാരം വേറെ, രീതികൾ വേറെ...എന്നാലും മനസ്സിൽ നിന്നും മാറാതെ ആ ഓർമ്മകൾ. പലരുടെയും പേരുകൂടി ഓർമ്മയില്ല..ചോദിക്കാനും കഴിഞ്ഞിട്ടില്ല. അവർ നല്കിയ ഓർമകൾക്ക് എന്തുപേരാണ് കൊടുക്കേണ്ടത്? അറിയില്ല.

രാവിലെ waiting room.ൽ കണ്ടുമുട്ടിയ സ്വീഡൻകാരി  മദാമ്മ...നമ്മൾ സാധാരണ കാണാറ്, vacation ആഘോഷിക്കാനായി ക്യാമറയും തൂക്കി ഇറങ്ങിയ വെളുത്തോരെയല്ലേ...എന്റെ മദാമ്മ sight seeing.നു വന്നതല്ല!തുണിക്കച്ചോടമാണ് കക്ഷിയുടെ പണി. എല്ലാ ആഴ്ച്ചയും വരും..മുംബൈയുടെ പലഭാഗത്തായി മൊത്തകച്ചവടം. കയ്യിൽ തുണിക്കെട്ടുണ്ട്...വന്നതേ waiting room.ലെ മുഷിഞ്ഞ കണ്ണാടി തുടച്ചു വൃത്തിയാക്കി! സാമാനങ്ങളൊക്കെ വച്ച്, കുളിച്ചുവന്നു...കച്ചവടം, ഇന്ത്യക്കാരുടെ വൃത്തിയില്ലായ്മ, ഇതിലൊക്കെ തുടങ്ങി...തലേന്നത്തെ ഇൻഡോ-പാക്ക് ക്രിക്കറ്റ്‌  മാച്ച് വരെ സംസാരിച്ചു...കളി കണ്ടില്ലെന്നു പറഞ്ഞു ഞാൻ. അവരുടെ Swedish mixed English.ൽ, ''India Pak big war isn't it?..why not watched?" എന്നൊക്കെ പറഞ്ഞു വല്യ ചിരി. "ഓ..എന്നാ war മദാമ്മച്ചി, war  ഒക്കെ അങ്ങ് അതിർത്തീലല്ലിയോ", എന്ന് നമ്മളും! Nice meeting പറഞ്ഞു പിരിഞ്ഞു...സ്റ്റേഷൻ ആൾക്കൂട്ടമായിതുടങ്ങി - literally floating...ഒരിടത്തിരുന്ന് ഈ ഒഴുകുന്ന മനുഷ്യരെ കാണുക ഒരു വിനോദം. ആരും നിങ്ങളെ ശ്രദ്ധിക്കാനില്ല, നിങ്ങളെപ്പറ്റി ആകുലപ്പെടുന്നില്ല, നിങ്ങളെ തിരുത്താൻ വരുന്നില്ല...നിങ്ങൾ ആ നഗരത്തിലെത്തിയെന്നത് അവരുടെ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല. Alone in the crowd എന്നാൽ ഇതാണ്! 

                             ഇഡ്ഡലി, പറാത്ത ചേർന്നൊരു ചെറിയ പ്രാതൽ. ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ അതുതന്നെ ഉണ്ടാവും ഒരു പോസ്റ്റ്‌ ഇടാൻ. വഴിയേ പറയാം. ആദ്യം കാത്തിരുന്നിടതേക്ക് പോവാം. The Mighty Gateway of India. വെളുപ്പിനെ പോയാൽ പ്രഭാത നടത്തക്കാരൊഴികെ ആരുമുണ്ടാവില്ല. അറബിക്കടലിൽ നിന്നും സൂര്യൻ പതിയെ പൊന്തിവരുന്ന കാഴ്ച. തനിച്ചുനിന്നു കാണണം. ഒട്ടും കലർപ്പില്ലാത്തൊരു  ആനന്ദം ഉള്ളിലുദിക്കുന്നതറിയാം. ദൂരെ ബോട്ടുകളെല്ലാം നങ്ങൂരമിട്ടു കിടക്കുന്നു...ഒരു 50 അടി മാറി മറ്റൊരു കാഴ്ചയും ഉണ്ട്...ആയിരക്കണക്കിന് പ്രാവുകളും, കടൽകാക്കകളും..അത്രതന്നെ കടൽകാക്കകൾ കടലോരം ചേർന്നും. രാവിലെയാണ് ഇവരുടെ എണ്ണവും കൂടുതൽ.  എത്ര സമയവും ചെലവിടാമെന്നു തോന്നുന്നു ഇങ്ങനെ... 9 മണിക്കാണ് Elephanta Caves.ലേക്കുള്ള ആദ്യ ബോട്ട്..അപ്പോളേക്കു നിറയെ സഞ്ചാരികൾ എത്തിയിട്ടുണ്ടാവും. Gateway.ഉടെ എതിർവശത്തായി another mighty structure...The Taj! താജിൽ കയറുന്നത് ഒരു സ്വപ്നമായികൊണ്ടു നടക്കുന്ന പലരുമുണ്ട്...ഒരു കക്ഷി കേറിപ്പറ്റിയ കഥയും അതിനിടെ കേട്ടു. താജിന്റെ താഴത്തെ നില മുഴുവൻ പേസ്ട്രി ഷോപ്സ് ആണത്രേ..അതിൽ ഏതിലോ അല്പം വിലകുറവുണ്ട്. നമ്മുടെ ആൾ ആ പേസ്ട്രി കട തപ്പുന്നു എന്നപേരിൽ താഴത്തെ നില കമ്പ്ലീറ്റ്‌ കവർ ചെയ്തു. ഇതൊന്നും പോരാ..കയറാനായിട്ട് 'Taj culture'.നു ചേർന്ന വേഷവും ഇടണമെന്നും കേട്ടു! എന്തൊക്കെയാണ്!!! Gateway.യുടെ അടുത്തു തന്നെ ഉള്ള രണ്ട് sculptures, ഛത്രപതി ശിവജിയുടെയും, വിവേകാനന്ദ സ്വാമികളുടെയുമാണ്. ഒന്നിനൊന്നു മനോഹരം! 

Comments

Popular Posts