Aamchi Mumbai


Mumbai...the city of dreams.

                                              Can't start this with any better title -- സ്വപ്‌നങ്ങൾ തേടിയെത്തിയവരുടെയും, ഇനിയും തേടുന്നവരുടെയും ഇടം. മുംബൈ ഒരിക്കലും എന്റെ സ്വപ്നമായിരുന്നില്ല...കയറിക്കൂടിയത് അടുത്തിടെ.. അന്നുതൊട്ട്, ആ മഹാനഗരം എന്നെ വശീകരിച്ചുകൊണ്ടിരുന്നു..ഓരോ ഫ്രെയിം ആയി മനസ്സിൽ അടുക്കിവച്ചത് നേരിൽ കണ്ടതുപോലെയെ തോന്നിയുള്ളൂ, ചെന്നിറങ്ങിയപ്പോൾ! എത്രയോ വട്ടം മനസ്സുകൊണ്ട് സവാരി പോയ വഴിയാണ് Marine drive.. കടൽ നോക്കി നിന്നിരിക്കുന്നു Gateway.ഉടെ പടികളിൽ.. തൂങ്ങിയാടി local train.il.. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചകളും ഉണ്ടായിരുന്നു.

വെളുപ്പിനൊരു 5.30-6.30 സമയതുവേണം ചെന്നെത്താൻ...Panvel തുടങ്ങി കാണാം മുംബൈ നഗരത്തിന്റെ പരിശ്ചേദം! മലയാളിയുടെ കപട വൃത്തി ബോധത്തെ ചോദ്യം ചെയ്ത് ഒരു കപ്പ്‌ വെള്ളവുമായി വെളിക്കിറങ്ങിയ കുറേ മനുഷ്യർ. അവരുടെ ഒരു സാധാരണ ദിവസം തുടങ്ങിയിരിക്കുന്നു. "ഇവര്ക്കൊക്കെ toilet ഉപയോഗിച്ചുകൂടെ...എന്നാ ഇവരൊക്കെ വൃത്തി പഠിക്കുക ??" ഇതൊക്കെയാണോ ചോദ്യം... ഉത്തരം എളുപ്പാണേ. ഒരു upper middle class മലയാളിയുടെ toilet.ന്റെ വലുപ്പമേ അവരുടെ വീടിനുള്ളൂ!! അതിനകത്താണ് 5+ പേരുടെ കുടുംബം..ആടുമാട്‌ ഉണ്ടെങ്കിൽ അത്..എല്ലാം കഴിയുന്നത്‌! 'നഗരം നഗരം മഹാനരകം'

മുംബൈക്കൊപ്പം ഉണരുന്ന മറ്റൊരാളുണ്ട്...ലോക്കൽ ട്രെയിൻ സർവീസ്. ഓരോ 3 മിനിറ്റു കൂടുമ്പോളും വാഗൺ ട്രാജഡി പോലെ ആളെ കുത്തിനിറച്ച്, നഗരഹൃദയത്തിലൂടെ  തലങ്ങും വിലങ്ങും പായുന്ന മുംബൈ ലോക്കൽ, കാണേണ്ടതും അനുഭവിക്കേണ്ടതുമായ ഒന്നാണ്.  കേറുന്നപാടെ ഒരു ചോദ്യമുണ്ട് -- "कोन सा स्टेशन ?" അടുത്തത്.."कोन सा  साइड?" അതിനനുസരിച്ചാണ് ഉന്തിതള്ളിയിറങ്ങാൻ റെഡി ആകേണ്ടത്!!! ഇറക്കവും കേറ്റവും സ്ഥിരയാത്രകൊണ്ടു മാത്രം അഭ്യസിക്കാവുന്ന ഒന്നാണ്... മിക്കവാറും പേർ സഹയാത്രികരുടെ ചീത്തവിളി ഒഴിവാക്കാൻ ear phone തിരുകിയിട്ടുണ്ടാവും. ഇറങ്ങുന്നവരെക്കൂടി തള്ളിക്കയറ്റാൻ  തയ്യാറായിട്ടാവും അടുത്ത സ്റ്റേഷനിൽ ഉള്ളവർ! കോമഡി തന്നെ...അനുഭവിക്കുക. ഫസ്റ്റ് ക്ലാസ്സിൽ കയറി ആ രസം കെടുത്താതിരിക്കുക!:-)

                                              ഒരു ഓർഡറും ഇല്ലാണ്ടാണ് എഴുതിപോകുന്നത്...ഇനിയും അത് തുടരും മുന്നേ ചിലരെ ഓർക്കുന്നു. എഴുതണം എന്നുപറഞ്ഞ കിരൺ, മുംബൈ യാത്രയിൽ ഉടനീളം ഞങ്ങളെ 'കുഞ്ഞുങ്ങളെപ്പോലെ' ;-);-) കൊണ്ടുനടന്ന പ്രിൻസി.  സ്നേഹം...to both. ;-))
തുടരാം..... 

Comments

Popular Posts