Kadhabhaaram


കഥയമമ കഥയമമ കഥകളതിസാദരം കഥകളതിസാദരം..
പലകോടി ജന്മങ്ങൾ കുമിളകളായ്   ഉയർന്നുടയും കഥസരിത്സാഗരസീമയിൽ ..കഥകളാകുന്നുനാം അറിവീലയെങ്കിലും അഥവാ തിരിച്ചറിഞ്ഞെന്നാലും  അറിയുകില്ലുൾകഥ ..കഥകളാൽ നിവൃതമീ പ്രകൃതിയും ..

     കഥയമമ കഥയമമ കഥകളതിസാദരം കഥകളതിസാദരം..

കഥകളീകടലുകൾ കുലശൈലസൃന്ഗങ്ങൾ കഥതന്നെ വഴിനീളെ അടരുമീ ഇലകളും...
കദനമായ് എരിയും ആയുസ്സിന്ടെ തിരികെട്ടുകഥകഴിയുംമ്പോൾ തുടങ്ങുന്നു പുതിയതൊന്ന് ..അവസാനമില്ലാതെ  കഥനമോ തുടരുന്നു ..തുടരുന്നു തുടരുന്നു...

     കഥയമമ കഥയമമ കഥകളതിസാദരം കഥകളതിസാദരം..

വഴിയോരസത്രത്തിൽ അപരാന്ഹവേളയിൽ ഒരുമിച്ചുകൂടി പിരിഞ്ഞുപോകുംവരെ പറയുക പറയുക കഥകൾ നിരന്തരം
കഥപറഞ്ഞങ്ങനെ കഥകളായ്  കാലത്തിൽ അലിയുക അതിലൊരു കഥയില്ലയെങ്കിലും ...കഥകളേക്കാൾ ഭാരമില്ല ഭൂമിക്കുമെന്നറിയുക...ആഴമില്ലൊരുസമുദ്രത്തിനും...    കഥയമമ കഥയമമ കഥയമമ...

Comments

Popular Posts